തൃശൂര്‍ പൂരത്തിന് കൊടിയേറും; വന്‍സുരക്ഷാവലയത്തില്‍ നഗരം

Sebastain May 6, 2019
pooram

പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തിന് ചൊവ്വാഴ്ച കൊടിയേറും. തിരുവമ്പാടി വിഭാഗം രാവിലെ 11.30നും പാറമേക്കാവ് വിഭാഗം 12.05നുമാണ് പൂരം കൊടിയേറ്റം നടത്തുക.ഈ മാസം13ന് ആണ് തൃശൂര്‍ പൂരം. പൂരാവേശം വനോളമുയര്‍ത്തി കാഴ്ച്ചപ്പന്തലുകളുടെ നിര്‍മാണം പുരോഗമിക്കുകയാണ്. തൃശൂര്‍ പൂരത്തിന്റെ അഭിവാജ്യ ഘടകമാണു രണ്ടു ദേശകളുടെ മൂന്നു കാഴ്ചപ്പന്തലുകള്‍. മണികണ്ഠനാലില്‍ പാറമേക്കാവും നടുവിലാലിലും നായ്ക്കാനാലിലും തിരുവമ്പാടിയുമാണ് പന്തലുകള്‍ ഉയര്‍ത്തുന്നത്.


ശ്രീലങ്കന്‍ സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ പൂരത്തിന് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കൂടുതല്‍ പൊലീസിനെ നിയോഗിച്ചും മുന്‍വര്‍ഷത്തേക്കാളേറെ സി.സി.ടി.വി കാമറകള്‍ സ്ഥാപിച്ചുമാണ് സുരക്ഷ വര്‍ദ്ധിപ്പിക്കുന്നത്.വെടിക്കെട്ട് സുഗമമായി നടത്താനാവശ്യമായ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി.ഇത്തവണയും പൂരത്തിന്റെ വെടിക്കെട്ട് മാറ്റമില്ലാതെ നടക്കും..

Tags:
Read more about:
EDITORS PICK