വിമാനത്തിന്റെ ചക്രത്തിന്റെ അടിയിൽപ്പെട്ട മലയാളിയുവാവിന് ദാരുണാന്ത്യം

Pavithra Janardhanan May 7, 2019

വിമാനത്തിന്റെ ചക്രത്തിന്റെ അടിയിൽപ്പെട്ട മലയാളിയുവാവിന് ദാരുണാന്ത്യം.സംഭവം നടന്നത് കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ്.കുവൈത്ത് എയര്‍വെയ്സിന്റെ സാങ്കേതിക വിഭാഗത്തിലെ ജീവനക്കാരനായിരുന്ന തിരുവനന്തപുരം സ്വദേശി ആനന്ദ് രാമചന്ദ്രനാണ് ദാരുണമായി മരിച്ചത്.

തിങ്കളാഴ്ച വൈകിട്ട് മൂന്നു മണിയോടെ യാണ് സംഭവം.ടെര്‍മിനല്‍ നാലില്‍ ബോയിങ് 777-300 ഇ.ആര്‍ എന്ന വിമാനം പാര്‍ക്കിങ് ഏരിയയിലേക്ക് മാറ്റുന്നതിനിടെയായിരുന്നു അപകടം. അപകട സമയത്ത് വിമാനത്തിനുള്ളില്‍ യാത്രക്കാരോ ജീവനക്കാരോ ഉണ്ടായിരുന്നില്ലെന്ന് കുവൈത്ത് എയര്‍വെയ്സ് അധികൃതര്‍ അറിയിച്ചു. ആനന്ദ് കുടുംബ സമേതം കുവൈത്തിലാണ് താമസിച്ചിരുന്നുത്.

തിരുവനന്തപുരം കുറ്റിച്ചല്‍ പുള്ളോട്ടുകോണം സദാനന്ദ വിലാസത്തില്‍ രാമചന്ദ്രന്റെയും രാജലക്ഷ്മിയുടെയും മകനാണ്. ഭാര്യ സോഫിന. ഏക മകള്‍: നൈനിക ആനന്ദ്. പ്രാഥമിക നടപടികള്‍ക്ക് ശേഷം മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. ഇന്ന് വൈകുന്നേരത്തോടെ കുടുംബത്തോടൊപ്പം മൃതദേഹം തിരുവനന്തപുരത്തേക്ക് കൊണ്ടുവരും.

Read more about:
EDITORS PICK