കേരള പോലീസിന്റെ ട്രാഫിക് ക്യാമ്പെയ്‌നില്‍ തളത്തില്‍ ദിനേശനും ശോഭയും

Sruthi May 9, 2019

കേരള പോലീസിന്റെ ട്രാഫിക് അവലോകന പോസ്റ്റുകള്‍ വൈറലാകാറുണ്ട്. കോമഡി കമന്റുകളും അതിലുള്ള കേരള പോലീസിന്റെ രസകരമായ മറുപടിയും ശ്രദ്ധേയമാകുന്നു. ഇവിടെ ഇത്തവണ ഒരു അവലോകന പോസ്റ്ററെത്തി. അതില്‍ ഇടംനേടിയത് തളത്തില്‍ ദിനേശനും ശോഭയുമാണ്.

വടക്കുനോക്കിയന്ത്രത്തിലെ ദിനേശനെയും ശോഭയേയും ആരു മറക്കാന്‍. സൂപ്പര്‍ ഹിറ്റ് ചിത്രത്തിലൂടെ വൈറലായ പേരുകളും കഥാപാത്രങ്ങളെയും ഉള്‍പ്പെടുത്തിയാണ് കേരള പോലീസിന്റെ പോസ്റ്റര്‍. പ്രേക്ഷക മനസ്സില്‍ പതിയാന്‍ ഇത്തരത്തിലുള്ള വിദ്യകള്‍ കേരള പോലീസ് കാണിക്കാറുണ്ട്.

പാര്‍വതിക്കൊപ്പം ഫോട്ടോ എടുക്കുന്ന ശ്രീനിവാസന്റെ ആ നോട്ടം ആരുടെ മനസ്സില്‍ നിന്നും മായില്ല. ട്രോളുകളിലെല്ലാം നിറഞ്ഞുനില്‍ക്കാറുളള തളത്തില്‍ ദിനേശന്‍ കേരള പോലീസിന്റെ ട്രാഫിക്ക് അവബോധ ക്യാമ്പെയിനിലും താരമാവുകയാണ്. മദ്യപിച്ച് വാഹനം ഓടിക്കാതിരിക്കാനുളള സോഷ്യല്‍ മീഡിയ പ്രചാരണത്തിലെ മുഖങ്ങളാണ് ദിനേശനും ശോഭയും. ക്ഷമ പറഞ്ഞാല്‍ നഷ്ടപ്പെട്ടു പോയ ജീവിത പങ്കാളിയെ തിരികെ ലഭിക്കില്ല എന്നതാണ് സന്ദേശം.

വാഹനം ഓടിക്കുമ്പോള്‍ ശ്രദ്ധ പുലര്‍ത്താന്‍ വേണ്ടിയാണ് ട്രാഫിക്ക് അവബോധ ക്യാമ്പെയ്നുമായി പോലീസ് എത്തിയിരിക്കുന്നത്. കേരള പോലീസിന്റെ ട്വിറ്റര്‍ പേജിലാണ് ഈ പോസ്റ്റര്‍ വന്നിരിക്കുന്നത്.

Read more about:
EDITORS PICK