ഗംഭീര്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ സ്ത്രീകള്‍ക്ക് എങ്ങനെ സുരക്ഷ തോന്നുമെന്ന പരാമര്‍ശം, ആംആദ്മി നേതാക്കള്‍ക്കെതിരെ ഗംഭീര്‍ മാനനഷ്ടത്തിന് നോട്ടീസ് അയച്ചു

Sruthi May 10, 2019

ആംആദ്മി നേതാക്കള്‍ നിരുപാധികം മാപ്പ് പറയണമെന്ന് മുന്‍ ക്രിക്കറ്റ് താരവും ബിജെപി സ്ഥാനാര്‍ത്ഥിയുമായ ഗൗതം ഗംഭീര്‍. അരവിന്ദ് കെജ്രിവാള്‍, മനീഷ് സിസോദിയ, അതിഷി മര്‍ലേന എന്നിവര്‍ക്ക് മാനനഷ്ടത്തിന് നോട്ടീസ് അയച്ചു. ബിജെപിയും ഗൗതം ഗംഭീറും തനിക്കെതിരെ അപകീര്‍ത്തികരമായ ലഘുലേഖ പ്രചരിപ്പിക്കുന്നതായി എഎപി പാര്‍ട്ടി സ്ഥാനാര്‍ത്ഥി അതിഷി ആരോപിച്ചിരുന്നു.

തനിക്കെതിരായ ആരോപണം പിന്‍വലിച്ച് നിരുപാധികം മാപ്പ് പറയണമെന്നാണ് ഗംഭീറിന്റെ ആവശ്യം. അതിഷി ബീഫ് കഴിക്കുന്ന വേശ്യയാണെന്ന പരാമര്‍ശം ഉള്‍പ്പെടെ അപകീര്‍ത്തികരമായ നിരവധി പരാമര്‍ശങ്ങള്‍ അടങ്ങിയ ലഘുലേഖയാണ് ഡല്‍ഹി മണ്ഡലത്തില്‍ പ്രചരിക്കുന്നത്.

ഗംഭീറിന്റെ ഭാഗത്തുനിന്ന് ഇത്തരമൊരു പെരുമാറ്റമുണ്ടായതില്‍ തനിക്ക് ഏറെ വേദനയുണ്ടെന്നും ഇദ്ദേഹത്തെ പോലെയൊരാള്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ സ്ത്രീകള്‍ക്ക് എങ്ങനെ സുരക്ഷ തോന്നുമെന്നും അതിഷി പ്രതികരിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ഗംഭീര്‍ നോട്ടീസ് അയക്കാന്‍ തീരുമാനിച്ചത്.

Read more about:
EDITORS PICK