സിവയെ തട്ടിക്കൊണ്ടുപോകും,​ ധോണിയോട് കരുതിയിരിക്കണമെന്ന് ഈ സൂപ്പർ താരം

Pavithra Janardhanan May 10, 2019

ക്രിക്കറ്റ് താരം ധോണിയേക്കാള്‍ ആരാധകര്‍ മകള്‍ സിവക്കുണ്ടെന്ന് പറഞ്ഞാലും തെറ്റൊന്നുമില്ല.കാരണം സിവയുടെ കുഞ്ഞു കുറുമ്പുകളും മലയാളത്തില്‍ പാട്ടു പാടിയതൊക്കെ സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും വൈറലാകാറുണ്ട്. ഇപ്പോഴിതാ സിവയോടുള്ള ആരാധന തുറന്നുപറഞ്ഞ് രംഗത്തെത്തിയിരി ക്കുകയാണ് നടിയും കിംഗ്സ് ഇലവന്‍ പഞ്ചാബ് ടീമിന്റെ ഉടമയുമായ പ്രീതി സിന്‍ഡ.

ക്യാപ്ടന്‍ കൂളിന്റെ ആരാധികയാണ് താനെന്നും എന്നാല്‍ ആ സ്‌നേഹം ഇപ്പോള്‍ സിവയോടാണെന്നും പ്രീതി സിന്‍ഡ പറഞ്ഞു. പ്രീതി ധോണിക്കൊപ്പമുള്ള ഒരു ചിത്രം ട്വിറ്ററില്‍ പങ്കുവച്ചിരുന്നു. 2010 ലാണ്‌ ധോണി തന്റെ സഹപാഠിയായിരുന്ന സാക്ഷി സിംഗ് രാവത്തിനെ വിവാഹം കഴിക്കുന്നത്. 2015 ലാണ് സിവ ജനിക്കുന്നത്.

Tags: ,
Read more about:
RELATED POSTS
EDITORS PICK