ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം മാഞ്ചസ്റ്റര്‍ സിറ്റിക്ക്

Sebastain May 12, 2019

ലണ്ടന്‍: ആറാം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം മാഞ്ചസ്റ്റര്‍ സിറ്റിക്ക്. ലിവര്‍ പൂളിനെ ഒരൊറ്റ പോയിന്‍റിന് പിന്നിലാക്കിയാണ് മാഞ്ചസ്റ്റര്‍ സിറ്റി രണ്ടാം തവണയും കിരീടം സ്വന്തമാക്കിയത്. നിര്‍ണായകമായ അവസാന മത്സരത്തില്‍ സിറ്റി ബ്രൈറ്റനെ 4-1ന് പരാജയപ്പെടുത്തി.
ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമായിരുന്നു സിറ്റിയുടെ തിരിച്ചുവരവ്. 27ാം മിനിറ്റില്‍ ഗ്ലെന്‍ മറേയിലൂടെ ബ്രൈറ്റണ്‍ മുന്നിലെത്തി. എന്നാല്‍ തൊട്ടടുത്ത മിനിറ്റില്‍ തന്നെ സെര്‍ജിയോ അഗ്യൂറോയിലൂടെ സിറ്റി ഒപ്പം പിടിച്ചു. 38ാം മിനിറ്റില്‍ അയ്മെറിക് സിറ്റിക്കായി ലക്ഷ്യം കണ്ടു. 68ാം മിനിറ്റില്‍ റിയാദ് മെഹ്റസാണ് വീണ്ടും ലക്ഷ്യം കണ്ടത്. നാല് മിനിറ്റിന് ശേഷം ഇല്‍കേ ഗുന്‍ഡോക ലക്ഷ്യം കണ്ടു. ഇതോടെ സിറ്റി 4-1ന് മുന്നിലെത്തി. 38 മത്സരങ്ങളില്‍ നിന്നായി 32 വിജയവുമായി സിറ്റി 98 പോയിന്‍റ് നേടിയപ്പോള്‍ 30 വിജയം അക്കൗണ്ടിലുളള ലിവര്‍പൂള്‍ 37 പോയിന്‍റ് നേടി.
വോള്‍വ്സിനെതിരെ അവസാന മത്സരത്തിനിറങ്ങിയ ലിവര്‍ പൂളും വിജയം കണ്ടു. സാദിയോ മാനേയുടം ഇരട്ട ഗോളിലായിരുന്നു ലിവര്‍പൂളിന്‍റെ ജയം. 17ാം മിനിറ്റിലാണ് മാനേ ആദ്യഗോള്‍ നേടിയത്. ലെസ്റ്റര്‍ സിറ്റിയും ചെല്‍സിയും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു.

Read more about:
EDITORS PICK