വെളുത്തുള്ളി നിങ്ങളുടെ ഭാരം കുറയ്ക്കാന്‍ സഹായിക്കും, എങ്ങനെ?

Sruthi May 13, 2019

വെളുത്തുള്ളി ദൈനംദിന വിഭവങ്ങളില്‍ വേണ്ട പ്രധാനപ്പെട്ട ഒന്നാണ്. മിക്ക വിഭവങ്ങളിലും വെളുത്തുള്ളി അത്യാവശ്യമാണ്. എന്നാല്‍, ചിലര്‍ക്ക് വെളുത്തുള്ളിയുടെ മണം അത്ര പിടിക്കില്ല. വെളുത്തുള്ളിക്ക് ഒട്ടേറെ ഗുണങ്ങള്‍ ഉണ്ടെന്ന് അറിഞ്ഞാല്‍ നിങ്ങള്‍ അത് വേണ്ടെന്ന് വെക്കില്ല.

ഭാരം കുറയ്ക്കാന്‍ വെളുത്തുള്ളി നിങ്ങളെ സഹായിക്കും. പൊണ്ണത്തടി ഉള്ളവര്‍ വെളുത്തുള്ളി കഴിച്ചു തുടങ്ങിക്കോളൂ. ഹൃദ്രോഗസാധ്യത കുറയ്ക്കാനും രക്തസമ്മര്‍ദ്ദം കുറയ്ക്കാനും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനുമെല്ലാം വെളുത്തുള്ളി സഹായിക്കും. വൈറ്റമിന്‍ ബി6,സി, ഫൈബര്‍, കാത്സ്യം, മാംഗനീസ് എന്നിവയാല്‍ സമ്പന്നാണ് വെളുത്തുള്ളി.

അമിത കലോറി ഇല്ലാതാക്കി ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. വെളുത്തുള്ളി സ്ഥിരമായി കഴിച്ചാല്‍ ഭാരം കുറയ്ക്കാന്‍ സാധിക്കുമെന്നാണ് ഗവേഷകര്‍ വരെ പറയുന്നത്. ദഹനപ്രക്രിയെ സഹായിക്കാനും ശരീരത്തില്‍ നിന്ന് വിഷാംശങ്ങള്‍ നീക്കം ചെയ്യാനും വെളുത്തുള്ളിക്ക് കഴിയും.

രാവിലെ വെറും വയറ്റില്‍ വെള്ളത്തോടൊപ്പം കഴിക്കുന്നതാണ് ഏറ്റവും ഗുണകരമെന്നാണ് പറയുന്നത്. ചെറുചൂടു വെള്ളത്തില്‍ അല്‍പ്പം നാരങ്ങാനീരും വെളുത്തുള്ളിയും ചേര്‍ത്ത് കഴിക്കുന്നത് നല്ലതാണ്. ഇത് ഭാരം കുറയ്ക്കാന്‍ നിങ്ങളെ സഹായിക്കും. വെളുത്തുള്ളിയും തേനും ചേര്‍ത്ത് കഴിക്കുന്നത് ഗുണകരമാകും.

Read more about:
RELATED POSTS
EDITORS PICK