സോഷ്യല്‍ മീഡിയകള്‍ക്ക് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തി ശ്രീലങ്ക

Pavithra Janardhanan May 13, 2019

ശ്രീലങ്കയിൽ സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനുകളായ ഫേസ്‌ബുക്ക് , വാട്സ്‌ആപ്പ് തുടങ്ങിയവക്ക് താത്കാലിക വിലക്ക്.ഈസ്റ്റര്‍ ദിനത്തിലെ സ്ഫോടന പരമ്ബരകള്‍ക്ക് പിന്നാലെ ശ്രീലങ്കയില്‍ മുസ്ലിം വിരുദ്ധ സംഘര്‍ഷങ്ങള്‍ കലാപത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.

രാജ്യത്ത് മുസ്ലിം പള്ളികളും, മുസ്ലിങ്ങളുടെ കടകളും വലിയ തോതില്‍ ആക്രമിക്കപ്പെടുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ വ്യാജ വാര്‍ത്തകള്‍ ചെറുക്കാനും കുപ്രചാരണങ്ങളില്‍ ആളുകള്‍ വീഴാതിരിക്കാനുമാണ് സര്‍ക്കാര്‍ ഈ ശ്രമം നടത്തിയത്.

ഫെയ്സ്ബുക്കില്‍ ആരംഭിച്ച വാക്കുതര്‍ക്കത്തിന് പിന്നാലെ പടിഞ്ഞാറന്‍ നഗരമായ ചിലോവില്‍ ഒരു മുസ്ലിം വ്യാപാരിയെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചിരുന്നു. 12 ലേറെ പേര്‍ ചേര്‍ന്ന് ഇദ്ദേഹത്തിന്റെ കടയിലേക്ക് അതിരൂക്ഷമായ കല്ലേറ് നടത്തി.

“ഒരു ദിവസം നിങ്ങള്‍ കരയും,” എന്ന് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത 38കാരനായ അബ്ദുള്‍ ഹമീദ് മുഹമ്മദ് ഹൗസറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇത് ഭീഷണി പോസ്റ്റാണെന്ന് തെറ്റിദ്ധരിച്ച്‌ പ്രാദേശിക തലത്തില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതോടെയായിരുന്നു അറസ്റ്റ്. 

Tags:
Read more about:
RELATED POSTS
EDITORS PICK