സൗദിയിലെ ഓയില്‍ പന്പിംഗ് സ്റ്റേഷനുകള്‍ക്ക് നേരെ ഡ്രോണ്‍ ആക്രമണം

Sebastain May 14, 2019

സൗദിഅറേബ്യയില്‍ രണ്ടു ഓയില്‍ പമ്പിംഗ് സ്റ്റെഷനുകള്‍ക്ക് നേരെ ഡ്രോണ്‍ ആക്രമണം. ഇന്ന് പുലര്‍ച്ചെയാണ് സൗദി ആരാംകോയിലെ ഓയില്‍ പമ്പിംഗ് സ്റ്റെഷനുകള്‍ക്ക് നേരെ ആക്രമണം ഉണ്ടായത്. സൗദി ഊര്‍ജ്ജ മന്ത്രി ഖാലിദ് ബിന്‍ അല്‍ ഫലിഹ് ആക്രമണം സ്ഥിരീകരിച്ചു. മേഖലയിലെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമങ്ങള്‍ ആണിതെന്നും ശക്തമായി അപലപിക്കുന്നുവെന്നും ഖാലിദ് ബിന്‍ അല്‍ ഫലിഹ് പറഞ്ഞു.


യെമനിലെ ഹൂതി തീവ്ര വാദികള്‍ക്ക് നേരെയുള്ള തങ്ങളുടെ എതിര്‍പ്പ് പ്രധാനമാണ് എന്നതാണ് ഈ ആക്രമണം തെളിയിക്കുന്നതെന്നും ഖാലിദ് ബിന്‍ അല്‍ ഫലിഹ് പറഞ്ഞു. ഇറാന്‍റെ പിന്തുണയോടെയാണ് ഹൂതി തീവ്രവാദികളുടെ പ്രവര്‍ത്തനമെന്നും സൗദി അറേബ്യ ആരോപിച്ചു. ഓയില്‍ പമ്പിംഗ് സ്റ്റെഷനുകള്‍ക്ക് നേരെയുള്ള ഡ്രോണ്‍ ആക്രമണത്തില്‍ കാര്യമായ നാശ നഷ്ടങ്ങള്‍ ഉണ്ടായിട്ടില്ലെന്നും ഓയില്‍ പമ്പിംഗ് സ്റ്റെഷനുകളുടെ പ്രവര്‍ത്തനം സാധാരണ നിലയില്‍ ആണെന്നും സൗദിഅറേബ്യ വ്യക്തമാക്കി.
ഇന്നലെ യു എ ഇ യിലെ ഫുജൈറയില്‍ നാലു ചരക്കു കപ്പലുകള്‍ക്കു നേരെയും ആക്രമണമുണ്ടായിരുന്നു. സൗദി അറേബ്യയുടെ രണ്ട് ഓയില്‍ ടാങ്കറുകള്‍ ഇന്നലത്തെ ആക്രമണത്തില്‍ തകര്‍ന്നിരുന്നു .

Read more about:
EDITORS PICK