മ‍‍ഴയത്ത് വിമാനങ്ങള്‍ റഡാറില്‍ നിന്ന് അപ്രത്യക്ഷമാകാറുണ്ടോ? മോദിയെ ട്രോളി രാഹുല്‍ഗാന്ധി

Sebastain May 14, 2019

നീമുച്ച്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാര്‍മേഘ സിദ്ധാന്തത്തെ പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ഇന്ത്യയില്‍ മ‍ഴ പെയ്യുന്പോ‍ഴൊക്കെ റഡാറില്‍ നിന്ന് വിമാനങ്ങള്‍ അപ്രത്യക്ഷമാകാറുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു. മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബോളിവുഡ് നടന്‍ അക്ഷയ് കുമാറിന് മോദി നല്‍കിയ അഭിമുഖത്തെ പരാമര്‍ശിച്ചും രാഹുല്‍ വിമര്‍ശനം ഉന്നയിച്ചു. മോദിജി മാന്പ‍ഴം എങ്ങനെ ക‍ഴിക്കണമെന്ന് താങ്കള്‍ ഞങ്ങളെ പഠിപ്പിച്ചു. ഇനി പറയൂ. രാജ്യത്തെ തൊ‍ഴില്‍രഹിതരായ യുവാക്കള്‍ക്ക് വേണ്ടി താങ്കള്‍ എന്ത് ചെയ്തു?
നോട്ട് നിരോധനവും ജിഎസ്ടിയും രാജ്യത്തെ ലക്ഷക്കണക്കിന് പേരെ തൊ‍ഴില്‍രഹിതരാക്കിയെന്ന് രാഹുല്‍ ആരോപിച്ചു. കോണ്‍ഗ്രസ് മുന്നോട്ടുവച്ച ന്യായ് പദ്ധതി രാജ്യത്തെ അഞ്ച് കോടി കുടുംബങ്ങള്‍ക്ക് ഗുണകരമാകുമെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.

Read more about:
EDITORS PICK