എന്നും രാവിലെ ഒരു ഗ്ലാസ് തേങ്ങാവെള്ളം, കീറ്റോ ഡയറ്റും: സണ്ണിലിയോണിന്റെ ഫിറ്റ്‌നെസ് രഹസ്യം

Sruthi May 14, 2019

38ാം വയസ്സിലും ഈ തിളക്കവും യുവത്വവും ഫിറ്റ്‌നെസ്സും എങ്ങനെ നിലനിര്‍ത്തുന്നു. സണ്ണി ലിയോണിനെ കണ്ടാല്‍ ചോദിച്ചു പോകുന്ന ചോദ്യമാണ്. എന്നും ഒരുപേലെ തന്നെ. സണ്ണിയുടെ ഫിറ്റ്‌നെസ് രഹസ്യമാണ് പലര്‍ക്കും അറിയേണ്ടത്. ഭക്ഷണപ്രിയയായ സണ്ണി എങ്ങനെ ഡയറ്റ് ചെയ്യുന്നുവെന്നത് ചോദ്യമാണ്.

കൃത്യമായ ഡയറ്റ് പ്ലാന്‍ ശരിയായ വ്യായാമം ഇവയൊക്കെ സണ്ണിക്കുണ്ട്. കാര്‍ബോഹൈഡ്രേറ്റ് കുറഞ്ഞ ഫാറ്റ് ഡയറ്റാണ് താന്‍ പിന്തുടരുന്നതെന്ന് സണ്ണി ലിയോണ്‍ പറയുന്നു. കീറ്റോജെനിക് ഡയറ്റാണ് സണ്ണി പതിവാക്കിയിരിക്കുന്നത്.

എല്ലാ ദിവസവും രാവിലെ ഒരു ഗ്ലാസ് തേങ്ങാവെള്ളം കുടിക്കും. പ്രഭാതഭക്ഷണമായി ഒരു പാക്കറ്റ് ഓട്ട്മീല്‍ സ്ഥിരമായി ഉണ്ടാകും. രാവിലെ ഒരു കപ്പ് കാപ്പി നിര്‍ബന്ധമാണ്. പ്രാതലാണ് തനിക്ക് ഏറ്റവും ഇഷ്ടമെന്ന് സണ്ണി പറഞ്ഞിട്ടുണ്ട്.

പ്രാതല്‍ കഴിഞ്ഞാല്‍ വ്യായാമമാണ്. യോഗ, വെയിറ്റ് ട്രൈയിനിങ്, ജോഗിംങ് എന്നിവ സ്ഥിരമായി ചെയ്യും. എല്ലാ ദിവസവും അരമണിക്കൂറോളം സൈക്ലിങ് വര്‍ക്കൗട്ടും ചെയ്യാറുണ്ട്.

Read more about:
RELATED POSTS
EDITORS PICK