ഭിന്നശേഷിക്കാരനായ കുട്ടിക്ക് ചോറൂട്ടി സിആര്‍പിഎഫ് ജവാന്‍; സ്‌നേഹത്തിനും മനുഷ്യത്വത്തിനും മുന്നില്‍ സല്യൂട്ട് ചെയ്യുന്നുവെന്ന് കശ്മീർ മുൻ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി

Pavithra Janardhanan May 14, 2019

ഭിന്നശേഷിക്കാരനായ കുട്ടിക്ക് ചോറൂട്ടുന്ന സിആര്‍പിഎഫ് ജവാന്റെ വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്. ശ്രീന​ഗറിലെ നവാകടല്‍ മേഖലയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എച്ച്‌സി ഡ്രൈവര്‍ ഇഖ്ബാല്‍ സിം​ഗാണ് തെരുവില്‍ വിശന്നിരിക്കുന്ന ഭിന്നശേഷിക്കാരനായ കുട്ടിക്ക് ചോറ് വാരി നല്‍കിയത്. സെന്‍ട്രല്‍ റിസേര്‍വ് പൊലീസ് ഫോഴ്സ് (സിആര്‍പിഎഫ്) ആണ് തിങ്കളാഴ്ച ട്വിറ്ററിലൂടെ വീഡിയോ ട്വിറ്ററിലൂടെ പങ്കുവെച്ചത്.നിരവധിപേരാണ് ഇദ്ദേഹത്തിന്റെ പ്രവർത്തിയെ അഭിനന്ദിച്ച് രംഗത്തെത്തിയത്.

ഫെബ്രുവരിയില്‍ ജമ്മുകശ്മീരിലെ പുല്‍വാമയില്‍ ഭീകരസംഘടനായ ജയ്ഷെ മുഹമ്മദ് നടത്തിയ ആക്രമണത്തില്‍നിന്ന് തലനാരിഴയ്ക് രക്ഷപ്പെട്ടയാളാണ് ഇഖ്ബാല്‍ സിം​ഗ്. ആക്രണത്തില്‍ നിരവധി സൈനികരുടെ ജീവന്‍ രക്ഷിക്കുന്നതില്‍ ഇഖ്ബാല്‍ മുഖ്യപങ്കുവഹിച്ചിട്ടുണ്ട്.ഈ സൈനികന്റെ സ്‌നേഹത്തിനും മനുഷ്യത്വത്തിനും മുന്നില്‍ സല്യൂട്ട് ചെയ്യുന്നു, ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹ്ബൂബ മുഫ്തി ട്വിറ്ററില്‍ കുറിച്ചു.

Tags:
Read more about:
EDITORS PICK