ഇറോം ശര്‍മിളയുടെ ഇരട്ടക്കുട്ടികളുടെ ചിത്രം പുറത്ത് വിട്ട് ക്ലൗഡ് നയന്‍ ഹോസ്പിറ്റല്‍

arya antony May 15, 2019

മാതൃദിനത്തില്‍ തന്നെ ഇരട്ട കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയ ഇറോം ശര്‍മിളയുടെ ഇരട്ടക്കുട്ടികളുടെ ചിത്രം ക്ലൗഡ് നയന്‍ ഹോസ്പിറ്റല്‍ പുറത്തു വിട്ടു. മാതൃദിനമായ മെയ് ഒമ്പതിന് ജനിച്ച കുട്ടികള്‍ക്ക് നിക്സ് ശാഖി, ഓട്ടം താര എന്നിങ്ങനെയാണ് പേര്.

മാതൃദിനത്തില്‍ കുട്ടികള്‍ക്ക് ജന്മം നല്‍കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ഇറോമും ഭര്‍ത്താവ് ഡെസ്മണ്ട് കുടിഞ്ഞോയും അറിയിച്ചിരുന്നു. കുട്ടികള്‍ ജനിക്കുന്നതിനിയെ ശസ്ത്രക്രിയയില് നേരിയ ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നുവെങ്കിലും കുട്ടികളും ഇറോമും ആരോഗ്യത്തോടെ ഇരിക്കുന്നുവെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. അഫ്സ്പ നിയമത്തിനെതിരെ ദീര്‍ഘകാലം നിരാഹാര സമരം നടത്തിയ മണിപ്പൂരിന്റെ ഉരുക്കുവനിത ഭരണകൂടത്തിന്റെ അനുകൂല നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്ന് 2016 ല്‍ സമരം അവസാനിപ്പിക്കുകയായിരുന്നു.

Read more about:
RELATED POSTS
EDITORS PICK