ഭാര്യയുടെ സാന്നിധ്യത്തിൽ സുന്ദരികളായ സ്ത്രീകളെ നോക്കിയാൽ കാജോളിന്റെ പ്രതികരണം ഇങ്ങനെ ആയിരിക്കും,അജയ് ദേവ്ഗൺ പറയുന്നു

Pavithra Janardhanan May 15, 2019

ഭാര്യയുടെ സാന്നിധ്യത്തിൽ സുന്ദരികളായ സ്ത്രീകളെ പാളിനോക്കുന്ന ഭർത്താക്കന്മാരെ കണ്ടിട്ടില്ലേ?അങ്ങനെ ഒരു സംഭവം തുറന്നു പറയുകയാണ് ബോളിവുഡ് താരം അജയ് ദേവ്ഗൺ .തന്റെ പുതിയ ചിത്രമായ ദി ദി പ്യാർ ദിയിലെ കഥാപാത്രത്തെക്കുറിച്ച് സംസാരിക്കവേയായിരുന്നു അജയ് ദേവ്ഗൺ ഈ സംഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞത്.

അവളുടെ ഒപ്പമായിരിക്കുന്ന സമയത്ത് വേറെ സ്ത്രീകളെ നോക്കിയാൽ അവൾ അപ്പോൾത്തന്നെ എന്തെങ്കിലും കമന്റ് പാസാക്കും. അതു ചിലപ്പോൾ തമാശയുമാകാം. ഇതൊക്കെ സാധാരണ തോന്നൽ മാത്രമല്ലേ എന്നും അദ്ദേഹം പറയുന്നു .

ajay-devgan-and-kajol

നൈസ എന്ന പെൺകുട്ടിയുടെയും യുഗ് എന്ന ആൺകുട്ടിയുടെയും അച്ഛനമ്മമാരാണ് അജയ്‌യും കജോളും.ദാമ്പത്യ ബന്ധമാകുമ്പോൾ കലഹങ്ങളൊക്കെ ഉണ്ടാകുന്നത് പതിവാണ്.എന്നാൽ അത് കഴിഞ്ഞ് ഒന്നു സെറ്റ് ആകുമ്പോൾ പങ്കാളികൾക്ക് പരസ്പരം നല്ലതും, ചീത്തയും വ്യത്യാസങ്ങളുമൊക്കെ നന്നായി തിരിച്ചറിയാൻ കഴിയും. അങ്ങനെ ക്രമാനുഗതമായേ ദാമ്പത്യബന്ധം ദൃഢമാകൂ. ഞങ്ങളുടെ ജീവിതത്തിലും അങ്ങനെയുള്ള മിനുക്കു പണികളൊക്കെയുണ്ടായിട്ടുണ്ട്. ഇപ്പോൾ ഞങ്ങൾക്കാ മാറ്റങ്ങളൊക്കെ അനുഭവിച്ചറിയാൻ സാധിക്കുന്നുണ്ട്”. – കജോൾ പറയുന്നു.

Read more about:
EDITORS PICK