ധോണിക്ക് ചിലപ്പോള്‍ തെറ്റാറുണ്ട്, നമുക്കത് അദ്ദേഹത്തിനോട് പറയാനാവില്ല: തുറന്നുപറഞ്ഞ് കുല്‍ദീപ്

Sruthi May 15, 2019

മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയെക്കുറിച്ച് പുതിയ തലമുറ സ്പിന്നര്‍മാനായ കുല്‍ദീപ് യാദവ് പറയുന്നു. ലോകകപ്പില്‍ ഇടംപിടിച്ച താരമാണ് കുല്‍ദീപ്. ഇരുവരെയും വളര്‍ത്തിയതിനുപിന്നില്‍ ധോണിയുടെ കരങ്ങളുമുണ്ട്.

ധോണി പറയുന്ന ദിശയില്‍ പന്തെറിഞ്ഞാല്‍ വിക്കറ്റ് ലഭിക്കാറുണ്ടെന്ന് ചാഹല്‍ അടുത്തിടെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ധോണിയുടെ ഇത്തരത്തിലുള്ള ടിപ്സുകളില്‍ ചിലത് തെറ്റാറുണ്ടെന്ന് കുല്‍ദീപ് യാദവ് പറയുന്നു. കരിയറില്‍ എപ്പോഴെങ്കിലും ധോണി നല്‍കിയ ടിപ്‌സില്‍ വിശ്വാസമില്ലാതെ ധോണിയെ ചോദ്യം ചെയ്തിട്ടുണ്ടോ എന്ന ചോദ്യത്തിനാണ് കുല്‍ദീപിന്റെ മറുപടി.

ധോണിക്ക് തെറ്റിപ്പോയ നിരവധി സന്ദര്‍ഭങ്ങളുണ്ട്. പക്ഷേ നമുക്കത് അദ്ദേഹത്തിനോട് പറയാനാവില്ല. ധോണി അധികം സംസാരിക്കാറില്ല. എന്തെങ്കിലും നിര്‍ദ്ദേശമുണ്ടെങ്കില്‍ അത് ഓവറിന് ഇടയില്‍ പറയുമ്പോള്‍ മാത്രമാണ് ധോണി സംസാരിക്കുന്നതെന്നും കുല്‍ദീപ് പറയുന്നു.

കുല്‍ദീപ് ബൗള്‍ ചെയ്യാന്‍ എത്തുമ്പോള്‍ വിക്കറ്റിന് പിന്നില്‍ നിന്നും ധോണിയുടെ നിര്‍ദ്ദേശങ്ങള്‍ വരുന്നത് ആരാധകര്‍ക്ക് ആവേശമാണ്. വിക്കറ്റ് ലഭിക്കും എന്ന് തന്നെയാണ് ആവേശത്തിന് പിന്നില്‍.

Read more about:
EDITORS PICK