ടിക്കറ്റ് നിരക്ക് വെറും 999 രൂപ: പുതിയ ഓഫറുമായി ഇന്‍ഡിഗോ

Sruthi May 15, 2019

വിമാന യാത്രക്കാര്‍ക്ക് ഗംഭീര ഓഫറുമായി ഇന്‍ഡിഗോ എയര്‍ലൈന്‍സ്. കുറഞ്ഞ ടിക്കറ്റ് നിരക്കില്‍ ഇനി യാത്ര ചെയ്യാം. ഡിസ്‌ക്കൗണ്ട് നിരക്കില്‍ ടിക്കറ്റുകള്‍ 999 രൂപ മുതല്‍ ലഭിക്കും. പത്ത് ലക്ഷം സീറ്റുകളാണ് ഇതിനായി മാറ്റിവെച്ചിരിക്കുന്നത്.

ഈ വ്യാഴാഴ്ച ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. ഈ മാസം 27മുതല്‍ സെപ്റ്റംബര്‍ 28വരെ ടിക്കറ്റില്‍ യാത്ര ചെയ്യാം. അന്താരാഷ്ട്ര യാത്രകള്‍ക്ക് 3499 രൂപയിലാണ് ടിക്കറ്റ് നിരക്കുകള്‍ ആരംഭിക്കുന്നത്.

ഇന്‍ഡിഗോയുടെ വെബ്‌സൈറ്റ്, മൊബൈല്‍ ആപ്പ് എന്നിവ വഴി ടിക്കറ്റ് ബുക്ക് ചെയ്യാമെന്നും അധികൃതര്‍ അറിയിച്ചു.

Read more about:
EDITORS PICK