ആത്മഹത്യയില്‍ തനിക്ക് പങ്കില്ല, താന്‍ തെറ്റു ചെയ്തിട്ടില്ല, എല്ലാത്തിനും കാരണം അമ്മയാണെന്ന് ചന്ദ്രന്‍

Sruthi May 15, 2019

നെയ്യാറ്റിന്‍കര ആത്മഹത്യാ കേസില്‍ അറസ്റ്റിലായ ഭര്‍ത്താവ് ചന്ദ്രന്‍ പറയുന്നതിങ്ങനെ. ഭാര്യയുടെയും മകളുടേയും ആത്മഹത്യയില്‍ തനിക്ക് പങ്കില്ല, താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് ചന്ദ്രന്‍ പറയുന്നു. ഭാര്യയും തന്റെ അമ്മ കൃഷ്ണയും തമ്മില്‍ വഴക്ക് ഉണ്ടായിരുന്നുവെന്നും കസ്റ്റഡിയിലായ ചന്ദ്രന്‍ പറഞ്ഞു.

ബാങ്കുമായി ബന്ധപ്പെട്ട് ജപ്തി പ്രശ്‌നമുണ്ടായിരുന്നു. കഴിഞ്ഞ ദിവസവും ബാങ്കുകാര്‍ ജപ്തിയുമായി ബന്ധപ്പെട്ട് വീട്ടില്‍ വന്നിരുന്നു. എന്നാല്‍ ദുര്‍മന്ത്രവാദം നടന്ന സംഭവവുമായി തനിക്ക് ബന്ധമില്ലെന്നും മന്ത്രവാദമൊന്നും താന്‍ ചെയ്തിട്ടില്ലെന്നും ചന്ദ്രന്‍ വ്യക്തമാക്കി.

അതേസമയം സംഭവത്തില്‍ ചന്ദ്രനെ കൂടാതെ ഭര്‍തൃ മാതാവ് കൃഷ്ണമ്മ, കൃഷ്ണമ്മയുടെ സഹോദരി ശാന്ത, സഹോദരി ഭര്‍ത്താവ് കാശിനാഥന്‍ എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി. ആത്മഹത്യ പ്രേരണാകുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. മന്ത്രവാദത്തെ കുറിച്ച് അറിയില്ലെന്നും പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്.

Read more about:
EDITORS PICK