കാട്ടുപന്നിയുടെ ആക്രമണത്തില്‍ 8 വയസ്സുകാരന് പരിക്ക്

Pavithra Janardhanan May 15, 2019

ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങിയ 8 വയസ്സുകാരന് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റു. മൈസുര്‍ മണ്ഡി മോഹല സ്വദേശി ചിരാകിനാണ് ചൊവ്വാഴ്ച്ച രാത്രി മരക്കുട്ടത്തിന് സമീപം വച്ച്‌ പന്നിയുടെ കുത്തേറ്റത്. ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്നു. മൈസുര്‍ സ്വദേശികളായ തീര്‍ത്ഥാടക സംഘത്തിനൊപ്പം നടന്ന് നീങ്ങുമ്പോൾ അപ്രതീക്ഷിതമായി പാഞ്ഞ് വന്ന കാട്ടുപന്നി കുട്ടിയെ ആക്രമിക്കുകയായിരുന്നു.


ഉടന്‍ തന്നെ മറ്റ് തീര്‍ത്ഥാടകരെത്തി പന്നിയെ തുരത്തിയ ശേഷം പരിക്കേറ്റ ചിരാകിനെ പമ്പ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വിദഗ്ധ ചികിത്സക്കായി കുട്ടിയെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മറ്റി.

Tags:
Read more about:
EDITORS PICK