ഓരോ സിനിമയും പോയ കാലം സ്ത്രീകളോടു ചെയ്ത അനീതിക്കുള്ള പ്രായശ്ചിത്തം;റിമയെ അഭിനന്ദിച്ച് ശാരദക്കുട്ടി

Pavithra Janardhanan May 15, 2019

നടി റിമ യെയും വൈറസ് ചിത്രത്തിന്റെ സംവിധായകന്‍ ആഷിക് അബുവിനെയും അഭിനന്ദിച്ച് എഴുത്തുകാരി ശാരദക്കുട്ടി. മലയാളത്തിന്റെ തന്റേടവും കഴിവുമുള്ള നടികളുടെ, അവരെ ആദരിക്കാനറിയാവുന്ന സംവിധായകരുടെ കാലമാണിനിയെന്ന കുറിപ്പോടെയാണ് ശാരദക്കുട്ടി കുറിപ്പ് പങ്കുവെച്ചത്. കുറിപ്പിനോടൊപ്പം ചിത്രത്തിലെ റിമയുടെ ക്യാരക്ടർ പോസ്റ്ററും ശാരദക്കുട്ടി പങ്കുവെച്ചിട്ടുണ്ട്.

ശാരദക്കുട്ടിയുടെ ഫേസ്‌ബുക്ക് കുറിപ്പ് വായിക്കാം

മലയാളത്തിൽ തന്റേടവും കഴിവുമുള്ള നടികളുടെ, അവരെ ആദരിക്കാനറിയാവുന്ന സംവിധായകരുടെ കാലമാണിനി. ഓരോ സിനിമയും പോയ കാലം സ്ത്രീകളോടു ചെയ്ത അനീതിക്കുള്ള പ്രായശ്ചിത്തവുമാണ്. ഷീല, ശാരദ, ജയഭാരതി, സീമ കാലത്തിനു ശേഷം അഭിനേത്രികൾ സിനിമയെ സ്വന്തം ചുമലിൽ ഏറ്റുന്ന കാഴ്ച. Rima Rajan June 7th release


Read more about:
EDITORS PICK