കാന്‍ വേദിയില്‍ നോമ്പ് തുറക്കുന്ന എആര്‍ റഹ്മാന്റെ ചിത്രം വൈറൽ

Pavithra Janardhanan May 15, 2019

കാന്‍ വേദിയില്‍ നോമ്പ് തുറക്കുന്ന എആര്‍ റഹ്മാന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു.റഹ്മാന്‍ തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ ചിത്രം പങ്കുവെച്ചത്. കയ്യില്‍ ആപിള്‍ ജ്യൂസും മേശയില്‍ സാലഡും ഒരുക്കി വച്ചിരിക്കുന്ന ചിത്രമാണ് പോസ്റ്റ് ചെയ്തത്.കാന്‍ ഫെസ്റ്റിവല്‍ അധികൃതരാണ് അദ്ദേഹത്തിന് ഇഫ്താര്‍ വിരുന്നൊരുക്കിയത്.

ചിത്രം ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. സര്‍, ഞങ്ങള്‍ താങ്കളെ സ്നേഹിക്കുന്നു, ദൈവം അനുഗ്രഹിക്കട്ടെ എന്നിങ്ങനെയാണ് ആരാധകരുടെ കമന്റുകള്‍.
റഹ്മാന്‍ തന്നെ സംവിധാനം നിര്‍വഹിച്ച ഇന്ത്യയുടെ ആദ്യ വെര്‍ച്വല്‍ റിയാലിറ്റി ചിത്രമായ ‘ലേ മസ്‌കി’ന്റെ പ്രചരണാര്‍ഥമാണ് അദ്ദേഹം കാനിലെത്തിയത്.

Tags:
Read more about:
RELATED POSTS
EDITORS PICK