ഗര്‍ഭിണിയെ കൊന്ന് വയറ് കീറി കുഞ്ഞിനെ പുറത്തെടുത്തു, അമ്മയും മകളും കസ്റ്റഡിയില്‍

Sruthi May 17, 2019

കാണാതായ ഗര്‍ഭിണിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. യുഎസിലെ ഷിക്കാഗോയിലുള്ള ഒരു വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. വയറ്റിലുണ്ടായിരുന്ന കുട്ടി ഗുരുതരാവസ്ഥയിലാണ്. സംഭവത്തില്‍ അമ്മയെയും മകളെയും മകളുടെ കാമുകനെയും അറസ്റ്റ് ചെയ്തു.

കുഞ്ഞിനെ സ്വന്തമാക്കാന്‍ വേണ്ടിയാണ് ഇങ്ങനെയൊരു ക്രൂരത ചെയ്തതെന്നാണ് നിഗമനം. ഷിക്കാഗോ സ്വദേശിയായ മര്‍ലിന്‍ ഒക്കാവോലോപ്പസിനെ കൊലപ്പെടുത്തിയശേഷം വയറുകീറി കുഞ്ഞിനെ പുറത്തെടുത്തതാണെന്നാണ് പറയുന്നത്. ഇവരെ കാണാതായ ദിവസം, മൃതദേഹം കണ്ടെത്തിയ പ്രദേശത്തുനിന്നു നവജാതശിശുവിന് അടിയന്തര വൈദ്യസഹായം തേടി ഫോണ്‍ കോള്‍ എത്തിയിരുന്നു. അന്നുതന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കുഞ്ഞിന്റെ തലച്ചോര്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന റിപ്പോര്‍ട്ടാണു വരുന്നത്.

മര്‍ലിന്‍ ഒക്കാവോലോപ്പസിനെ 9 മാസം ഗര്‍ഭിണിയായിരിക്കെ ഏപ്രില്‍ 23നാണു കാണാതായത്. കുഞ്ഞു പിറക്കുമ്പോള്‍ ഉപയോഗിക്കുന്ന ശിശുക്ഷേമ വസ്തുക്കള്‍ ഫെയ്‌സ്ബുക് ഗ്രൂപ്പില്‍ പരിചയപ്പെട്ട ഒരാളില്‍നിന്നു വാങ്ങാനാണ് അവര്‍ വീട്ടില്‍നിന്ന് ഇറങ്ങിയത്. 3 വയസ്സുള്ള ആദ്യത്തെ മകനെ കൊണ്ടുപോകാന്‍ ഡേ കെയറില്‍ അവര്‍ എത്തിയില്ലെന്ന സന്ദേശത്തെത്തുടര്‍ന്ന് വീട്ടുകാര്‍ പരാതി നല്‍കുകയായിരുന്നു. തനിക്കു ഡ്രൈവ് ചെയ്യാന്‍ വയ്യാത്തത്ര ക്ഷീണമാണെന്ന എസ്എംഎസ് സന്ദേശം ഇവര്‍ ഭര്‍ത്താവിന് അയച്ചിരുന്നു. മര്‍ലിനെ തട്ടിക്കൊണ്ടു പോയിരിക്കാമെന്ന സംശയത്തില്‍ വീട്ടുകാര്‍ പല രീതിയില്‍ അന്വേഷണം നടത്തിയിരുന്നു.

CHICAGO, IL – MAY 27: Crime scene tape is stretched around the front of a home where a man was shot on May 28, 2017 in Chicago, Illinois. Chicago police have added more than 1,000 officers to the streets over the Memorial Day weekend, hoping to put a dent in crime, during what is typically one of the more violent weekends of the year. In 2016, 6 people were killed and another 65 were wounded by gun violence over the Memorial Day weekend. (Photo by Scott Olson/Getty Images) ORG XMIT: 700056549

ഷിക്കാഗോയുടെ തെക്കുപടിഞ്ഞാറ് വശത്തുള്ള ഒരു വീടിന്റെ മാലിന്യക്കൂമ്പാരത്തില്‍നിന്നാണു മര്‍ലിന്റെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. വയറുകീറി കുഞ്ഞിനെ പുറത്തെടുത്തതായും ഇതോടെ വ്യക്തമായി. സഹായം ആവശ്യപ്പെട്ട വീട്ടിലെത്തിയ വൈദ്യസംഘം പരിശോധിച്ചു കുഞ്ഞിനെ ആശുപത്രിയിലേക്കു മാറ്റിയപ്പോള്‍ അമ്മ എന്ന് അവകാശപ്പെട്ടയാളും വാഹനത്തില്‍ കയറിയിരുന്നു.

ഇവരുടെ ഷര്‍ട്ടില്‍ നിറയെ രക്തമുണ്ടായിരുന്നു എന്നാല്‍ ഷോര്‍ട്‌സില്‍ രക്തം പടര്‍ന്നിരുന്നില്ല. തനിക്ക് ഇപ്പോള്‍ കുഞ്ഞുണ്ടായതേയുള്ളെന്നും അതു ശ്വസിക്കുന്നില്ലെന്നുമായിരുന്നു ആ സ്ത്രീ പറഞ്ഞത്. 23ന് വൈകുന്നേരം 6.10ന് സ്ത്രീയെയും കുഞ്ഞിനെയും ആശുപത്രിയിലേക്കു മാറ്റിയെന്ന് വൈദ്യസംഘം അറിയിച്ചു. പിന്നീടു നടത്തിയ ഡിഎന്‍എ പരിശോധനയില്‍ കുഞ്ഞ് മര്‍ലിന്റേതെന്നു സ്ഥിരീകരിച്ചു.

മര്‍ലിന്റെ കാര്‍ വീടിനു സമീപത്തു കാണുകയും അന്വേഷണം നടത്തുകയും ചെയ്തതിന്റെ പശ്ചാത്തലത്തില്‍ മൃതദേഹം കണ്ടെത്തിയ വീട്ടില്‍ താമസിച്ചിരുന്ന അമ്മയെയും മകളെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. തുടര്‍ന്നു നടത്തിയ പരിശോധനയിലാണു മാലിന്യക്കൂമ്പാരത്തില്‍നിന്നു മൃതദേഹം കണ്ടെത്തിയത്. കൊല നടത്തിയ വീട്ടില്‍നിന്ന് ബ്ലീച്ച്, ശുചീകരണ സാമഗ്രികള്‍, അഗ്‌നിക്കിരയാക്കിയ വസ്ത്രങ്ങള്‍, വീടിനുള്ളില്‍ പലയിടത്തുനിന്നും രക്തം പറ്റിപ്പിടിച്ചിരിക്കുന്നത് തുടങ്ങിയ പലകാര്യങ്ങളും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു കണ്ടെത്താനായി.

Tags: , ,
Read more about:
RELATED POSTS
EDITORS PICK