ഡ്രൈവര്‍ മദ്യപിച്ചോ എന്ന് സംശയം: വാഹനത്തെ ചെയ്‌സ് ചെയ്ത് കേരളാ പോലീസ്: വീഡിയോ വൈറല്‍

arya antony May 18, 2019

ഡ്രൈവര്‍ വാഹനമോടിക്കുന്നത് മദ്യപിച്ചിട്ടാണോ എന്ന് പോലീസിന് സംശയം. സംശയിക്കുന്ന ആളെ വാഹനത്തില്‍ ചെയിസ് ചെയ്യുന്ന കേരളാ പൊലീസിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ വൈറലാകുന്നു. ഫോര്‍ഡ് ആസ്‍പെയര്‍ കാറിനെ മഹീന്ദ്ര ടിയുവി 300ല്‍ ആണ് പൊലീസ് പിന്തുടര്‍ന്നത്. പൊലീസ് പിന്തുടര്‍ന്ന കാര്‍ മറ്റൊരു കാറില്‍ ഇടിക്കുന്നത് ഉള്‍പ്പെടെയുള്ള വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്.

അമിതവേഗത്തില്‍ വളവ് വളയ്ക്കാന്‍ ശ്രമിക്കുന്നതിനിടെയില്‍ ആസ്‍പെയര്‍ കാര്‍ റോഡരികില്‍ പാര്‍ക്ക് ചെയ്ത മറ്റൊരു കാറില്‍ ഇടിക്കുന്നതും വീഡിയോയിലുണ്ട്. ഇടിയെ തുടര്‍ന്ന് നിയന്ത്രണം നഷ്‍ടപ്പെട്ട ആസ്‍പെയര്‍ പിന്നീട് പൊലീസിന്‍റെ പിടിയിലായെന്നാണ് വീഡിയോ നല്‍കുന്ന സൂചന. അപകടത്തിനു ശേഷം റോഡരികില്‍ പാർക്ക് ചെയ്തിരിക്കുന്ന കാറിന്റെ ഡ്രൈവിങ് സീറ്റിൽ നിന്നും ഒരു സ്ത്രീ പുറത്തിറങ്ങുന്നതും വീഡിയോയില്‍ കാണാം. സമീപത്തെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളിലെ സ്ഥലം വ്യക്തമല്ല.

Tags:
Read more about:
EDITORS PICK