റെഡ് കാര്‍പ്പെറ്റില്‍ പച്ചവിരിച്ച് ദീപിക, ബാര്‍ബി ഡോള്‍ തന്നെ

Sruthi May 18, 2019

ഗൗണില്‍ വിസ്മയം തീര്‍ക്കുന്ന താരമാണ് ദീപിക പദുക്കോണ്‍. ഫാഷന്‍ ഷോകളില്‍ വ്യത്യസ്തതരത്തില്‍ ഗൗണുകള്‍ ധരിച്ചാണ് ദീപിക എത്താറുള്ളത്. ഇത്തവണ ശരിക്കും ബാര്‍ബി ഡോള്‍
തന്നെ. റെഡ് കാര്‍പ്പെറ്റില്‍ ഒരു പച്ചക്കിളി.

72ാം കാന്‍ ചലച്ചിത്ര മേളയുടെ റെഡ് കാര്‍പ്പറ്റിലാണ് ദീപിക പച്ചവിരിച്ചത്. ഇറ്റാലിയന്‍ ഫാഷന്‍ ഡിസൈനറായ ഗിയാംബാറ്റിസ്റ്റ വാലിയാണ് ദീപികയുടെ ഈ സൂപ്പര്‍ ലുക്കിന് പിന്നില്‍. മിനിമല്‍ മേക്കപ്പും തലയില്‍ പിങ്ക് നിറത്തിലുള്ള ലേസ് ബോയും താരത്തിന് അഴക് കൂട്ടി. ഇതിന് മുന്‍പ് ഡിസൈനര്‍ പീറ്റര്‍ ടണ്‍ദാസിന്റെ ഐവറിബ്ലാക്ക് കോംപിനേഷനുള്ള ഗൗണിലാണ് ദീപിക കാനില്‍ എത്തിയത്.

ഹെവി കാജല്‍ മേക്കപ്പിലും പോണി ടെയിലിലും അന്നും അതീവസുന്ദരിയായിരുന്നു ദീപിക. മൂന്നാം വര്‍ഷമാണ് ദീപിക കാനിലെത്തുന്നത്. ദീപികയെ കൂടാതെ പ്രിയങ്കാ ചോപ്ര, കങ്കണാ റണാവത് എന്നിവരും റെഡ് കാര്‍പ്പെറ്റിലെത്തിയിരുന്നു. പ്രിയങ്കയുടെ ആദ്യത്തെതും കങ്കണയുടെ രണ്ടാമത്തെതും കാന്‍ മേളയാണിത്.

Read more about:
EDITORS PICK