അലർജിക്ക് മഞ്ഞൾ ചികിത്സ

Pavithra Janardhanan May 21, 2019

അലർജിക്ക് പരിഹാരമെന്നോണം പലവിധ മരുന്നുകൾ പരീക്ഷിച്ചു വലഞ്ഞുവെങ്കിൽ ഇനി കുറച്ചു മഞ്ഞൾ ചകിത്സ ആവാം.മഞ്ഞളിൽ അടങ്ങിയിരിക്കുന്ന കുർകുമിൻ എന്ന വസ്തുവിന് അലർജിയുണ്ടാകുന്ന ബാക്റ്റീരിയകളെ തടയാനും മറ്റു രോഗങ്ങളെ തടയാനുമുള്ള കഴിവുണ്ട്. മഞ്ഞൾ നമ്മൾ ദിവസവും ആഹാരത്തിൽ ചേർക്കുന്നതാണെകിലും പല രീതിയിൽ ആഹാരത്തിനു പുറമേ മഞ്ഞൾ കഴിക്കുന്നത് വളരെ നല്ലതാണു. ആന്റി ബാക്‌ടീരിയൽ , ആന്റിവൈറൽ , ആന്റി ഫംഗൽ ഗുണങ്ങൾ ആണ് രോഗ പ്രതിരോധ ശേഷിക്കും , അലർജിയെ തടയുന്നതിനും സഹായിക്കുന്നത്.

മഞ്ഞൾ ചികിത്സ എങ്ങനെയൊക്കെ എന്ന് നോക്കാം;

ഉണക്കിയ മഞ്ഞളും ശർക്കരയും ചേർത്ത് തിളപ്പിച്ച മഞ്ഞൾ ടീ, പശുവിൻ പാലിലോ തേങ്ങാ പാലിലോ മജൽ പൊടി ചേർത്ത മഞ്ഞൾ പാൽ, ഒരു സ്പൂൺ മഞ്ഞൾപൊടിയും ഒരു സ്പൂൺ തേനും ചേർത്ത ഹണി മഞ്ഞൾ, ചൂട് വെള്ളത്തി ഒരു നുള്ളു മഞ്ഞൾ ചേർത്ത മഞ്ഞൾ വെള്ളം എന്നിവ വെറും വയറ്റിലോ ഉറങ്ങുന്നതിനു മുൻപോ കഴിക്കുന്നത് കാലക്രമേണ അലർജി എന്ന അസുഖത്തെ പൂർണമായും ഇല്ലാതാക്കുന്നു. പ്രമേഹം, കൊളെസ്ട്രോൾ തുടങ്ങിയ അസുഖങ്ങൾ ഉള്ളവർ പാലും, തേനും ഒഴിവാക്കി മഞ്ഞൾ ടി ശീലമാകുന്നതായിരിക്കും ഉത്തമം.

Read more about:
EDITORS PICK