അതെന്നെ മാനസികമായി തളര്‍ത്തി, ഇവനൊക്കെ വേറെ പണിയില്ലേയെന്ന് ആളുകള്‍ ചോദിച്ചു: അര്‍ജുന്‍ അശോകന്‍ പറയുന്നു

Sruthi May 22, 2019

സിനിമയില്‍ ആദ്യം വന്ന സമയത്ത് അര്‍ജുന്‍ അശോകന്‍ തിളങ്ങിയില്ല. പിന്നീട് വിട്ടു നില്‍ക്കേണ്ട അവസ്ഥ വന്നിരുന്നു. അതിനെക്കുറിച്ച് താരം ഓര്‍ക്കുന്നു. വര്‍ഷങ്ങള്‍ക്കുമുന്‍പ് ഞാന്‍ ആദ്യമായി ചെയ്ത ചിത്രം പരാജയമായിരുന്നുവെന്ന് അര്‍ജുന്‍ പറയുന്നു. അന്ന് അഭിനയിക്കാന്‍ അറിയാത്ത ഇവനൊക്കെ വേറെ പണിയില്ലേ എന്നുവരെ ആളുകള്‍ ചോദിച്ചിട്ടുണ്ട്.

ഒരു സിനിമ പരാജയപ്പെടുന്നത് ഒരിക്കലും ഒരാളുടെ മാത്രം കുറ്റമല്ലല്ലോ. എങ്കിലും അതെന്നെ മാനസികമായി തളര്‍ത്തിയിരുന്നു. കുറേനാള്‍ സിനിമയില്‍നിന്ന് വിട്ടുനിന്നുവെന്ന് അര്‍ജുന്‍ പറയുന്നു. രണ്ടാമത് സിനിമയിലേക്ക് എത്തുമ്പോള്‍ കഥാപാത്ര സ്വീകരണത്തില്‍ കരുതല്‍ വേണമെന്ന് തോന്നി.

ചെറിയ വേഷമാണെങ്കിലും നല്ല വേഷം മാത്രം ചെയ്യുക. അതുകൊണ്ടുതന്നെയാണ് ചിത്രത്തിന്റെ എണ്ണം കുറഞ്ഞതെന്നും അര്‍ജുന്‍ പറയുന്നു. ഇങ്ങനെ എത്രകാലം മുന്നോട്ട് പോകാന്‍ കഴിയുമെന്ന് അറിയില്ല. ഇങ്ങനെയങ്ങ് പോകട്ടെയെന്നും താരം പറയുന്നു.

അന്‍വര്‍ റഷീദിന്റെ ട്രാന്‍സില്‍ ഒരു വേഷം ചെയ്യുന്നുണ്ട്. കൂടാതെ രാജീവ് രവിയുടെ തുറമുഖത്തിലും അഭിനയിക്കുന്നുണ്ട്. പ്രതീക്ഷയോടെ കാത്തിരിക്കുന്ന വേഷമാണെന്ന് അര്‍ജുന്‍ പറയുന്നു.

Read more about:
EDITORS PICK