തകരാന്‍ പോകുന്ന വിമാനത്തില്‍നിന്നും പൈലറ്റിന്റെ പാരച്യൂട്ട് രക്ഷപ്പെടല്‍, അമ്പരപ്പിക്കുന്ന കാഴ്ച

Sruthi May 22, 2019

വിമാനം തകരാന്‍ പോകുമ്പോള്‍ പാരച്യൂട്ട് വഴി രക്ഷപ്പെടുന്ന കാഴ്ച സിനിമയിലും മറ്റും കണ്ടിട്ടുണ്ട്. എന്നാല്‍, അങ്ങനെയൊരു കാഴ്ച നേരില്‍ കാണേണ്ടി വന്നാല്‍. തെക്കന്‍ കാലിഫോര്‍ണിയയിലാണ് സംഭവം. നിയന്ത്രണം വിട്ട് ഇടിച്ചിറങ്ങാന്‍ പോവുന്ന യുദ്ധ വിമാനത്തില്‍ നിന്നുമാണ് പൈലറ്റിന്റെ രക്ഷപ്പെടല്‍.

എഫ് 16 വിമാനത്തിന്റെ സീറ്റ് എജക്റ്റ് ചെയ്ത് പാരച്യൂട്ടില്‍ പുറത്തേക്ക് തെറിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്ളത്. കാലിഫോര്‍ണിയയിലെ മാര്‍ച്ച് എയര്‍ റിസര്‍വ് ബേസില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്ത് വന്നത്. കഴിഞ്ഞ ആഴ്ചയായിരുന്നു സംഭവം.

ബേസിന് സമീപത്തെ ഹൈവേയില്‍ നിന്നും ഒരു വാഹനത്തിന്റെ ഡാഷ് ക്യാമിലാണ് ദൃശ്യം പതിഞ്ഞിട്ടുള്ളത്. പൈലറ്റ് ഇജക്റ്റ് ചെയ്ത ശേഷവും പറക്കുന്ന വിമാനത്തെയും, വൈമാനികന്റെ പാരച്യൂട്ട് വിടരുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

Tags: ,
Read more about:
RELATED POSTS
EDITORS PICK