വിവാഹമോചനത്തിന്റെ സങ്കടമൊന്നുമില്ല, നേപ്പാളില്‍ അടിച്ചുപൊളിച്ച് റിമിടോമി

Sruthi May 22, 2019

ഗായിക റിമി ടോമിയുടെ വിവാഹമോചന വാര്‍ത്ത ഒരു ഞെട്ടലോടെയാണ് മലയാളികള്‍ കേട്ടത്. നീണ്ട വര്‍ഷങ്ങള്‍ക്കൊടുവിലാണ് ഇരുവരും പിരിയാന്‍ തീരുമാനിക്കുന്നത്. വിവാഹമോചനം തേടിയതിന്റെ വിഷമങ്ങളോ മാനസിക തളര്‍ച്ചയോ ഒന്നും തന്നെ റിമിയില്‍ കണ്ടില്ല.

വിവാഹമോചിതയാകുന്നുവെന്ന വാര്‍ത്ത വന്നപ്പോഴും റിമി ചാനല്‍ ഷോകളില്‍ സജീവ സാന്നിധ്യമായിരുന്നു. പണ്ടത്തെപ്പോലെ കളിച്ചും കോമഡി പറഞ്ഞും കാണികളെ റിമി കൈയ്യിലെടുത്തു. ഇപ്പോള്‍ റിമി യാത്രയിലാണ്. നേപ്പാളില്‍ നിന്നുള്ള ഫോട്ടോകളും റിമി പങ്കുവയ്ക്കുന്നുണ്ട്.

ബ്രേക്കപ്പ് ആഘോഷങ്ങള്‍ക്കായി ഗായിക തെരഞ്ഞെടുത്തിരിയ്ക്കുന്നത് നേപ്പാളിനെയാണ്. അവിടുത്തെ മനോഹരമായ കാഴ്ചകള്‍ റിമി തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. ചിത്രങ്ങളോടൊപ്പം നേപ്പാളിലെ രുചിവിഭവങ്ങള്‍ ചോദിച്ചറിയുന്ന വീഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്. സഹോദരന്‍ റിങ്കുവും ചില ചിത്രങ്ങളിലുണ്ട്.

Tags:
Read more about:
EDITORS PICK