യുവനടി രേവതി സമ്പത്ത്‌ നടത്തിയ ലെെംഗികാതിക്രമണ ആരോപണത്തിന് മറുപടിയുമായി നടന്‍ സിദ്ദിഖ്

arya antony May 22, 2019

തിരുവനന്തപുരം: തനിക്കെതിരെ നടി നടത്തിയ ലെെംഗികാതിക്രമണ ആരോപണത്തിന് മറുപടിയുമായി നടന്‍ സിദ്ദിഖ്. കഴിഞ്ഞ ദിവസം യുവനടി രേവതി സമ്പത്താണ് സിദ്ദിഖിനെതിരെ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. ആരോപണത്തെ കുറിച്ച്‌ താരം പറയുന്നതിങ്ങനെ: ഞാന്‍ പ്രധാനവേഷത്തിലെത്തിയ സുഖമായിരിക്കട്ടെ എന്ന സിനിമയുടെ പ്രിവ്യു ചടങ്ങില്‍ എന്റെ ക്ഷണം അനുസരിച്ചാണ് ഈ കുട്ടി, അച്ഛനെയും അമ്മയെയും കൂട്ടി എത്തിയത്. പ്രിവ്യുവിനു ശേഷം മസ്ക്കറ്റ് ഹോട്ടലില്‍ വച്ച്‌ ഒരുമിച്ച്‌ ഭക്ഷണവും കഴിച്ച്‌ സന്തോഷമായാണ് ഞങ്ങള്‍ പിരിഞ്ഞത്. അതിനു ശേഷവും ഇടയ്ക്ക് ആ കുട്ടി എന്നെ വിളിക്കാറുണ്ടായിരുന്നു. ആരോപണത്തില്‍ പറയുന്നതുപോലൊരു സംഭവം നടന്നിട്ടില്ല. ഇപ്പോള്‍ ഇങ്ങനെയൊരു ആരോപണം എന്തിനെന്നും എനിക്ക് അറിയില്ല. സിദ്ദിഖ് വ്യക്തമാക്കി.

കോടതിസമക്ഷം ബാലന്‍ വക്കീല്‍ എന്ന ചിത്രത്തില്‍ നിന്നും നീക്കം ചെയ്ത ഒരു രംഗത്തിന്റെ വിഡിയോ തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജില്‍ പങ്കുവച്ചാണ് ‘മീ ടൂ’ വിഷയത്തില്‍ താരം പ്രതികരിച്ചത്.ചിത്രത്തില്‍ ബ്രജിത്ത് എന്ന വിദേശ വനിതയോട് ഐ ലൗവ് യു എന്ന് സിദ്ദിഖിന്റെ കഥാപാത്രം പറയുന്നു. ഇതിന് മറുപടിയായി തനിക്കും ഇഷ്ടമാണ് എന്ന തരത്തില്‍ മീടൂ എന്ന് തിരിച്ച്‌ പറയുന്നു. ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ സജീവമായ ‘മീ ടൂ’ കാംപെയ്നാണെന്ന് തെറ്റിദ്ധരിച്ച്‌ സിദ്ദിഖ് ഓടി രക്ഷപ്പെടുന്നതാണ് രംഗത്തിലുള്ളത്. ചിരി പടര്‍ത്തുന്ന വീഡിയോ ആണ് യാതൊരു ഹാഷ്ടടാഗോ അടിക്കുറിപ്പുകളോ ഇല്ലാതെ താരം പങ്കുവച്ചിട്ടുള്ളത്.

2006ല്‍ സുഖമായിരിക്കട്ടെ എന്ന സിനിമയുടെ പ്രിവ്യു ചടങ്ങിനിടെയാണ് സിദ്ദിഖില്‍ നിന്നും മോശം അനുഭവം ഉണ്ടായതെന്നായിരുന്നു താര്തതിന്റെ വെളിപ്പെടുത്തല്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നടി ഇക്കാര്യം വ്യക്തമാക്കിയത്


Read more about:
EDITORS PICK