ടിക് ടോക് താരം അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു

Sruthi May 22, 2019

ടിക് ടോക് താരമായ ജിംനേഷ്യം പരിശീലകന്‍ കൊല്ലപ്പെട്ടു. അജ്ഞാതരുടെ വെടിയേറ്റ് കൊലപ്പെടുത്തി. ഡല്‍ഹി ധര്‍മ്മപുര സ്വദേശിയായ മോഹിത് മോര്‍ എന്ന ഇരുപത്തിയേഴുകാരനാണ് കൊല്ലപ്പെട്ടത്.

ഡല്‍ഹി ധര്‍മ്മപുരയിലായിരുന്നു സംഭവം. ധര്‍മ്മപുരയിലെ ഫോട്ടോസ്റ്റാറ്റ് കടയില്‍ സുഹൃത്തുമായി സംസാരിച്ചുനില്‍ക്കുന്നതിനിടെയാണ് മോഹിതിന് നേരേ ആക്രമണമുണ്ടായത്. കടയിലേക്ക് ഇരച്ചുകയറിയ മൂന്നംഗസംഘം മോഹിതിന് നേരേ വെടിയുതിര്‍ക്കുകയായിരുന്നു.

13 ബുള്ളറ്റുകളാണ് അക്രമികളുടെ തോക്കുകളില്‍നിന്ന് നിറയൊഴിച്ചതെന്ന് പോലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ മോഹിതിനെ ഉടന്‍ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അക്രമികള്‍ മുഖംമൂടി ധരിച്ചിരുന്നു. കൃത്യം നടത്തിയതിന് ശേഷം ഇവര്‍ രക്ഷപ്പെടുകയും ചെയ്തു. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട വ്യക്തിപരമായ പ്രശ്നങ്ങളാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമികനിഗമനം. അന്വേഷണത്തിന്റെ ഭാഗമായി മോഹിതിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും ഫോണ്‍വിളികളും വിശദമായി പരിശോധിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. ടിക് ടോക്കില്‍ താരമായിരുന്നു മോഹിത്.

Read more about:
RELATED POSTS
EDITORS PICK