ചെടികളിലെ പുതിയതാരം എയർ പ്ലാന്റ്

Pavithra Janardhanan May 24, 2019

അകത്തളങ്ങളിൽ വളർത്താൻ പറ്റിയ പുതിയൊരിനം  ചെടിയാണ് എയർ പ്ലാന്റുകൾ. വളർത്താൻ  വെള്ളമോ, ചെടിചട്ടിയോ പ്രത്യേകിച്ചു് പരിചരണമോ ആവശ്യമില്ലാത്ത ഈ ചെടി ടെററിയം മാതൃകയിൽ വളരെയധികം ഉപയോഗിച്ച് വരുന്നു.

അന്തരീക്ഷത്തിലെ ഈർപ്പവും ധാതു ലവണങ്ങളും ആഗിരണം ചെയ്തു വളരുന്നവയാണിവ. വളർച്ചയുടെ തോതു വളരെ കുറവായതിനാൽ ഒരു വർഷംകൊണ്ട് ഒരു ഇഞ്ചു വരെയേ ഇവ വളരൂ..ചെടിയുടെ ചുവടുഭാഗത്തുനില് വളർന്നുവരുന്ന മുകുളങ്ങൾ ആണ് ഇവയുടെ നടീൽ വസ്തു.

എയർ പ്ലാന്റുകൾ പൂവിടുന്നവയും പൂവിടാത്തവയും ഉണ്ട്. ഇവയുടെ ഇലകൾക്ക് ഒരു വെളുത്ത പൊടിപോലെ ഒരു ആവരണം ഉണ്ട്. ഇത് വെള്ളവും ലവണങ്ങളും ആഗിരണം ചെയ്യാൻ സഹായിക്കുന്നു . 300 രൂപ മുതൽ പല നിറങ്ങളിൽ എയർ പ്ലാന്റുകൾ വിപണിയിൽ ലഭ്യമാണ്

Tags:
Read more about:
EDITORS PICK