പരാജയം താത്ക്കാലിക തിരിച്ചടി; പാര്‍ട്ടി വോട്ടുകള്‍ നഷ്ടപ്പെട്ടത് പരിശോധിക്കുമെന്ന് സിപിഐഎം

Sebastain May 24, 2019

തെരഞ്ഞെടുപ്പ് പരാജയം താല്‍ക്കാലികമായ തിരിച്ചടിയെന്ന് സിപിഐഎം. മോദി അധികാരത്തില്‍ തുടര്‍ന്നാല്‍ ഉണ്ടാവുന്ന അപകടം പ്രചരിപ്പിക്കുന്നതില്‍ ഇടതുപക്ഷം വിജയിച്ചുവെങ്കിലും ഇിന്റെ നേട്ടം യുഡിഎഫിനാണ് ഉണ്ടായതെന്ന് സെക്രട്ടറിയേറ്റ് യോഗം വിലയിരുത്തി. വിശ്വാസികളില്‍ ഒരു വിഭാഗത്തെ തെറ്റിദ്ധരിപ്പിക്കുന്നതില്‍ വലതുപക്ഷശക്തികള്‍ വിജയിച്ചു. സംസ്ഥാന കമ്മിറ്റി മുതല്‍ ബൂത്ത് കമ്മിറ്റി വരെ പരിശോധന നടത്തി കുറവുകള്‍ കണ്ടെത്താനും തിരുവനന്തപുരത്ത് ചേര്‍ന്ന സിപിഐഎം സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു.


മതനിരപേക്ഷ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് കോണ്‍ഗ്രസ്സിനേ കഴിയൂയെന്ന ചിന്തയാണ് വിവിധ ജനവിഭാഗങ്ങള്‍ യു.ഡി.എഫിന് അനുകൂലമായി വോട്ട് ചെയ്തത്. ദേശീയ രാഷ്ട്രീയത്തിന്റെ ഭാഗമായി സ്വീകരിച്ച ഈ സമീപനമാണ് ജനവിധിയെ സ്വാധീനിച്ച പ്രധാനഘടകം.ഇതോടൊപ്പം ഇടതുപക്ഷത്തിന് സ്ഥിരമായി ലഭിച്ചുകൊണ്ടിരുന്ന പരമ്പരാഗത വോട്ടുകളിലും നഷ്ടമുണ്ടതായി സിപിഐഎം വിലയിരുത്തി. വിശ്വാസികളില്‍ ഒരു വിഭാഗത്തെ തെറ്റിദ്ധരിപ്പിക്കുന്നതില്‍ വലതുപക്ഷ ശക്തികള്‍ വിജയിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ച് പാര്‍ട്ടി പ്രത്യേകം പരിശോധിക്കും. ആവശ്യമായ തിരുത്തലുകള്‍ വരുത്തി നഷ്ടപ്പെട്ട ജനവിശ്വാസം തിരിച്ചുപിടിക്കും. സംസ്ഥാന കമ്മിറ്റി മുതല്‍ ബൂത്ത് കമ്മിറ്റി വരെ പരിശോധന നടത്തി കുറവുകള്‍ കണ്ടെത്താനും സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു.

Tags: ,
Read more about:
EDITORS PICK