അറ്റകുറ്റപ്പണി; ദുബായ് വിമാനത്താവളത്തിലെ റണ്‍വേ അടച്ചിടും

Sebastain May 24, 2019

അറ്റകുറ്റപ്പണികള്‍ക്കായി തിങ്കളാഴ്ച വരെ ദുബായ് വിമാനത്താവളത്തിലെ റണ്‍വേ അടച്ചിടും. വിമാനങ്ങളില്‍ ചിലത് റദ്ദാക്കുമെന്നതിനാല്‍ യാത്രക്കാര്‍ സമയ വിവരവും മറ്റും ചോദിച്ച് ഉറപ്പുവരുത്തണമെന്ന് അധികൃതര്‍ അറിയിച്ചു.

ഇന്ന് വൈകിട്ട് അഞ്ചു മുതല്‍ ഏഴു വരെയാണു വടക്കേ അറ്റത്തുള്ള റണ്‍വേ അടയ്ക്കുന്നത്. 26ന് നാലു മുതല്‍ ഏഴു വരെയും 27ന് അഞ്ചു മുതല്‍ ഏഴു വരെയുമാണ് അടയ്ക്കുക.

അതേസമയം, ഫ്‌ലൈ ദുബായ് വിമാന യാത്രക്കാരെ ഇത് അത്രയധികം ബാധിക്കില്ലെന്നും യാത്രക്കാരെ കൃത്യമായി വിവരങ്ങള്‍ അറിയിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു വിമാനത്താവളത്തിന്റെ തെക്കു ഭാഗത്തുള്ള റണ്‍വേ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഈ മാസം 30 വരെ അടച്ചിട്ടിരിക്കുകയാണ്.

Read more about:
RELATED POSTS
EDITORS PICK