പ്രവചനമെന്നാല്‍ ഇതാണ്!!! ആലപ്പുഴയില്‍ ഷാനിമോള്‍ തോല്‍ക്കും;ബാക്കി 19 സീറ്റുകളും യുഡിഎഫിന്

Sebastain May 24, 2019

തെരഞ്ഞെടുപ്പ് കാലമായാല്‍ പ്രവചനങ്ങളും പ്രഖ്യാപനങ്ങളും വെല്ലുവിളികളും സാധാരണമാണ്. ചിലര്‍ തല മൊട്ടയടിക്കുമെന്നും ആത്മഹത്യ ചെയ്യുമെന്നും വരെ വെല്ലുവിളിക്കാറുണ്ട്. ഫെയ്‌സ്ബുക്ക് വഴി പ്രവചനങ്ങള്‍ അറിയിച്ചവരും നിരവധി. എന്നാല്‍ യുഡിഎഫ് ക്യാമ്പിനെപ്പോലും ഞെട്ടിച്ച് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ പോസ്റ്റ് ഡിലീറ്റ് ചെയ്ത് രക്ഷപ്പെട്ടവരാണ് അധികവും. എന്നാല്‍ നാദാപുരം സ്വദേശി പി കെ മുഹമ്മദലി എന്ന യുവാവിന്റെ പ്രവചനം കുറിക്കുകൊണ്ടു. ഇതോടെ ഏപ്രില്‍ നാലിന് യുവാവ് പോസ്റ്റിട്ട പ്രവചനം ഇപ്പോള്‍ വൈറലായിരിക്കുകയാണ്.


ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാന്‍ തോല്‍ക്കും…ബാക്കി 19 സീറ്റുകളും യുഡിഎഫ് നേടും. വേണ്ടവര്‍ക്ക് സ്‌ക്രീന്‍ഷോട്ട് എടുത്തുവയ്ക്കാം… എന്നായിരുന്നു മുഹമ്മദ് അലിയുടെ പോസ്റ്റ്.
യുവാവിന്റെ പ്രവചനത്തിന് താഴെ ഇപ്പോള്‍ അഭിനന്ദനപ്രവാഹമാണ്. കൂടാതെ നിരവധി കമന്റുകളും നിറഞ്ഞുകഴിഞ്ഞു. എന്തായാലും മുഹമ്മദലി ഒറ്റ ദിവസം കൊണ്ട് താരമായി കഴിഞ്ഞു.

Read more about:
EDITORS PICK