പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ഒരു സിനിമ; ടൈറ്റില്‍ ലോഞ്ചിംഗ് നടന്നു

Sebastain May 26, 2019

പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ എസ് കെ വില്വന്റെ രചനയില്‍ നവാഗത സംവിധായകന്‍ രതീഷ് രാജു എം ആര്‍ സംവിധാനം ചെയ്യുന്ന സിനിമ ഒരുങ്ങുന്നു. ‘മൂന്നാം പ്രളയം’ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ടൈറ്റില്‍ ലോഞ്ച് തിരുവനന്തപുരത്തുവെച്ച് നടന്ന ചടങ്ങില്‍ പത്മശ്രീ ജയറാം നിര്‍വഹിച്ചു. സംവിധായകന്‍ കണ്ണന്‍ താമരക്കുളം മുഖ്യ അതിഥി ആയിരുന്നു. നയാഗ്ര മൂവീസിന്റെ ബാനറില്‍ ദേവസ്യ കുര്യാക്കോസാണ് നിര്‍മ്മിച്ചിരിക്കുന്നത്. ക്യാമറ റസാഖ് കുന്നത്ത്, സംഗീതം രഘുപതി, എഡിറ്റിംഗ് ഗ്രെയ്‌സണ്‍, ചീഫ് അസോസിയേറ്റ് അനീഷ് കാട്ടിക്കോ, പ്രൊഡക്ഷന്‍ കണ്‍ട്രോള്‍ളര്‍ പ്രകാശ് തിരുവല്ല, മേക്കപ്പ് ലാല്‍ കരമന.


മമ്മുട്ടിയുടെ സഹോദരി പുത്രന്‍ അഷ്‌ക്കര്‍ സൗദാന്‍ നായകനാവുന്ന ചിത്രത്തില്‍ സായ്കുമാര്‍, അനില്‍ മുരളി ,അരിസ്റ്റോ സുരേഷ്, കൂക്കിള്‍ രാഘവന്‍, സദാനന്ദന്‍ ചേപ്പറമ്പ്, സനൂജ സോമനാഥ്, ബിന്ദു പണിക്കര്‍, സാന്ദ്ര നായര്‍, കുളപ്പുളി ലീല,ബേസില്‍ മാത്യു,അനീഷ് ആനന്ദ്,അനില്‍ ഭാസ്‌കര്‍, മഞ്ജു സുഭാഷ് തുടങ്ങിയവര്‍ക്കൊപ്പം അറുപതോളം അഭിനേതാക്കളും വേഷമിടുന്നു.

2018ല്‍ കേരളത്തെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയ പ്രളയത്തിന്റെ കറുത്ത ദിനരാത്രങ്ങളില്‍ കുട്ടനാട്ടില്‍ സംഭവിക്കുന്ന കഥയാണ് പ്രമേയം. ചിത്രം ഉടന്‍ തീയേറ്ററിലെത്തും.

Tags:
Read more about:
EDITORS PICK