എറണാകുളത്ത് ഭര്‍ത്താവ് ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

Sebastain May 26, 2019

കൊച്ചി: എറണാകുളത്ത് ഭര്‍ത്താവ് ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. നെട്ടൂര്‍ സ്വദേശിനി ബിനിയെയാണ് ഭര്‍ത്താവ് ആന്റണി തലയ്ക്കടിച്ച് കൊന്നത്. പുലര്‍ച്ചെ രണ്ട് മണിക്കായിരുന്നു സംഭവം.
മാരാകായുധം ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം ആന്റണി പനങ്ങാട് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന. കുടുംബകോടതിയില്‍ കേസുകളും നിലവിലുണ്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags:
Read more about:
RELATED POSTS
EDITORS PICK