സുകുമാരക്കുറുപ്പായി ദുല്‍ഖറുടെ മേക്ക്ഓവര്‍; രണ്ടാമത്തെ പോസ്റ്ററും പുറത്തുവിട്ടു

Sebastain May 26, 2019

ദുല്‍ഖര്‍ സല്‍മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സെക്കന്റ് ഷോ എന്ന ചിത്രത്തിന് ശേഷം ശ്രീനാഥ് രാജേന്ദ്രനും ദുല്‍ഖര്‍ സല്‍മാനും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രം കുറിപ്പ് സിനിമയുടെ രണ്ടാമത്തെ പോസ്റ്റര്‍ പുറത്തിറങ്ങി. പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിന്റെ ജീവിതം പ്രമേയമാക്കുന്ന സിനിമയാണ് കുറുപ്പ്. ത്രില്ലര്‍ സ്വഭാവം ഉള്ള സിനിമയുടെ ആദ്യ പോസ്റ്റര്‍ ആരാധകര്‍ രണ്ട് കൈയ്യുംനീട്ടി സ്വീകരിച്ചിരുന്നു. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അധികം വൈകാതെ അറിയാന്‍ കഴിയുമെന്ന് സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രന്‍ പറഞ്ഞു.

പറഞ്ഞതും അല്ല, അറിഞ്ഞതുമല്ല. പറയാന്‍ പോകുന്നതാണ് കഥ എന്ന അടിക്കുറുപ്പോടെയാണ് ശ്രീനാഥ് രാജേന്ദ്രന്‍ സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടതെങ്കില്‍, മറക്കാനുളളതല്ല, തിരിച്ചറിയപ്പെടാനുളളതാണ് സത്യം എന്ന കുറിപ്പോടെയാണ് രണ്ടാമത്തെ പോസ്റ്റര്‍ പുറത്തിറങ്ങിയിരിക്കുന്നത്.

Read more about:
EDITORS PICK