അമ്മയുടെ കാമുകന്റെ ക്രൂര മര്‍ദ്ദനത്തിനിരയായ കുട്ടിക്ക് വീണ്ടും മര്‍ദ്ദനം

Pavithra Janardhanan May 27, 2019

ഇടുക്കി ഉപ്പുതറയിൽ അമ്മയുടെ കാമുകന്റെ ക്രൂര മർദ്ദനത്തിനിരയായ എട്ട് വയസുകാരിക്ക് വീണ്ടും മര്‍ദ്ദനം. ജാമ്യത്തിൽ ഇറങ്ങി വീട്ടിൽ എത്തിയ അമ്മ ക്രൂരമായി മർദിച്ചെന്നാണ് പരാതി. ജയിലിൽ പോകാൻ കാരണം കുട്ടിയാണെന്ന് പറഞ്ഞായിരുന്നു മര്‍ദ്ദനം. പരിക്കേറ്റ കുട്ടി ഉപ്പുതറ ആശുപത്രിയില്‍ ചികിത്സയിലാണ്.

മെയ് 13 നാണ് കുട്ടിക്ക് അമ്മയുടെ കാമുകനില്‍ നിന്ന് മര്‍ദ്ദനമേറ്റത്. ഇതേ തുടര്‍ന്ന് പത്തേക്കര്‍ സ്വദേശി അനീഷിനെയും കുട്ടിയുടെ അമ്മയെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

Tags: ,
Read more about:
RELATED POSTS
EDITORS PICK