ഗർഭിണിയാണോ?മറുപടിയുമായി നടി അനു സിതാര

Pavithra Janardhanan May 27, 2019

ഗർഭിണിയാണെന്ന വാർത്തയോട് പ്രതികരിച്ച് നടി അനു സിതാര. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് താരം വിവാഹിതയാകുന്നത്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് താരം അമ്മയാകാന്‍ പോകുന്നുവെന്നുള്ള വാര്‍ത്തയാണ്. വാര്‍ത്തയക്കൊപ്പം അനുസിത്താരയുടേയും ഭര്‍ത്താവിന്റേയും ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്. ഒടുവിൽ പ്രചരിക്കുന്ന വാര്‍ത്തയുടെ സത്യാവസ്ഥയുമായി നടി തന്നെ രംഗത്തെത്തി.

ഇത് വ്യാജവാര്‍ത്തയാണെന്നും പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണെന്നും അനു പറയുന്നു. താരത്തിന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ വ്യാജ വാര്‍ത്തയുടെ സ്ക്രീന്‍ ഷോര്‍ട്ടിനോടൊപ്പമാണ് ഇതിനെ കുറിച്ച്‌ പറഞ്ഞിരിക്കുന്നത്. താരങ്ങളെ കുറിച്ച്‌ ഇത്തരത്തിലുള്ള വ്യാജ വാര്‍ത്തകള്‍ പ്രചരിക്കാറുണ്ട്.

നീയും ഞാനും എന്നുളള ചിത്രമാണ് ഏറ്റവും ഒടുവിലായി പുറത്തു വന്ന താരത്തിന്റെ ചിത്രം. ദിലീപ് ചിത്രം ശുഭരാത്രി അണിയറില്‍ ഒരുങ്ങുകയാണ്. കൂടാതെ ഈ വര്‍ഷം താരത്തിന്റെ ആദ്യ തമിഴ് ചിത്രവും പുറത്തെത്തുന്നുണ്ട്.

Tags:
Read more about:
EDITORS PICK