ഈ കമ്പനികൾ കരിമ്പട്ടികയിൽ,തൊഴിൽ അന്വേഷകർ വഞ്ചിക്കപ്പെടാതിരിക്കൂ;മുന്നറിയിപ്പ് നൽകി ഇന്ത്യൻ എംബസി

Pavithra Janardhanan May 30, 2019

ജോലി തേടി കുവൈറ്റില്‍എത്തുന്നവര്‍ വിശ്വാസയോഗ്യമല്ലാത്ത ഏജന്‍സികളെയും തൊഴിലുടമകളെയും ആശ്രയിക്കരുതെന്ന മുന്നറിയിപ്പ് നൽകി ഇന്ത്യന്‍ എംബസി. രാജ്യത്ത് തൊഴില്‍ തേടിയെത്തുന്നവര്‍ വഞ്ചിക്കപ്പെടുന്ന സംഭവം കൂടിയ സാഹചര്യത്തിലാണ് എംബസി മുന്നറിയിപ്പ് നല്‍കിയത്.

റിക്രൂട്ടിങ് ഏജന്‍സികളുടെയും തൊഴില്‍ ദാതാക്കളുടെയും പട്ടികയും എംബസ്സി വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മോശം റിപോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് കരിമ്പട്ടിക പ്രസിദ്ധീകരിച്ചതെന്ന് എംബസ്സി വ്യക്തമാക്കി.

ഡല്‍ഹിയിലെ എസ്.എഫ് ഇന്റര്‍നാഷനല്‍ ഡല്‍ഹി, എന്‍.ഡി എന്റര്‍പ്രൈസസ്, സാറ ഓവര്‍സീസ്, യു.എസ് ഇന്റര്‍നാഷനല്‍, സബ ഇന്റര്‍നാഷനല്‍ ടൂര്‍ ആന്‍ഡ് ട്രാവല്‍സ്, എം.ഇ.എക്‌സ് കണ്‍സല്‍ട്ടന്റ്, ജാവ ഇന്റര്‍നാഷനല്‍, സ്റ്റാര്‍ ഇന്റര്‍നാഷനല്‍ മുംബൈ ആസ്ഥാനമായ എസ്.ജി ട്രാവല്‍ ഏജന്‍സി, അമേസിങ് എന്റര്‍പ്രൈസസ്, ഗ്ലോബല്‍ സര്‍വിസസ്, ചെന്നൈയിലുള്ള ഐ.ക്യു എജുക്കേഷനല്‍ അക്കാദമി, പാറ്റ്‌നയിലെ സ്റ്റാര്‍ എന്റര്‍പ്രൈസസ്, ഇന്റര്‍നാഷനല്‍ എച്ച്.ആര്‍ കണ്‍സല്‍ട്ടന്റ്, എസ്.എം.പി സര്‍വിസസ് ലക്നൗ, സെറ്റില്‍ ഇന്റര്‍നാഷനല്‍ സിറാക്പൂര്‍ എന്നിവയാണ് കരിമ്പട്ടികയില്‍ ഉള്‍പ്പെട്ട ഏജന്‍സികള്‍.

Tags:
Read more about:
RELATED POSTS
EDITORS PICK