ആ​രാ​ധ​ക​ര്‍​ക്ക് ബി​ഗ് സ​ര്‍​പ്രൈ​സ് നൽകി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ

Pavithra Janardhanan May 30, 2019

ക്രിക്കറ്റിന്റെ ദൈവം സ​ച്ചി​ന്‍ തെന്‍ണ്ടു​ല്‍​ക്ക​ര്‍ വീ​ണ്ടും അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്നു.ഓ​വ​ലി​ല്‍ ന​ട​ക്കു​ന്ന ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ല്‍ ക​മ​ന്‍റേ​റ്റ​റു​ടെ റോ​ളി​ലാ​ണ് ഇ​തി​ഹാ​സ താ​രം അ​ര​ങ്ങേ​റ്റം കു​റി​ക്കാ​ന്‍ പോ​കു​ന്ന​ത്.മ​ത്സ​ര​ത്തി​ല്‍ ഇം​ഗ്ല​ണ്ടും ദ​ക്ഷി​ണാ​ഫ്രി​ക്ക​യും ഏ​റ്റു​മു​ട്ടു​മ്പോൾ സ്റ്റാ​ര്‍ സ്പോ​ര്‍​ട്സി​ല്‍ ഉ​ച്ച​യ്ക്ക് 1.30 മു​ത​ലു​ള്ള പ്രീ​ഷോ​യി​ലാ​ണ് ക​ളി വി​ല​യി​രു​ത്താ​ന്‍ ക്രി​ക്ക​റ്റ് വി​ദ​ഗ്ധ​നാ​യി സ​ച്ചി​നെ​ത്തു​ക.

ഇം​ഗ്ലീ​ഷി​ലും ഹി​ന്ദി​യി​ലു​മാ​യി ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ല്‍ ‘സ​ച്ചി​ന്‍ ഓ​പ്പ​ണ്‍​സ് എ​ഗെ​യി​ന്‍’ എ​ന്നാ​ണ് സ​ച്ചി​ന്‍റെ സെ​ഷ​ന്‍റെ പേ​ര്. മ​റ്റു മു​ന്‍ താ​ര​ങ്ങ​ളും സ​ച്ചി​നൊ​പ്പം പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കും.

Read more about:
EDITORS PICK