ഇന്നുമുതല്‍ വാഹനങ്ങളില്‍ ജിപിഎസും സുരക്ഷാ ബട്ടണും നിര്‍ബന്ധം

Sruthi June 1, 2019

സംസ്ഥാനത്തെ പൊതുഗതാഗതത്തിന് ഉപയോഗിക്കുന്ന എല്ലാ വാഹനങ്ങളിലും ഇന്നുമുതല്‍ ജിപിഎസ് നിര്‍ബന്ധം. ജൂണ്‍ ഒന്നുമുതല്‍ സര്‍ക്കാരിന്റെ ഉത്തരവ് പ്രാബല്യത്തില്‍ വരുമെന്നാണ് പറഞ്ഞിരുന്നത്.

ഓട്ടോറിക്ഷ, ഇ ഓട്ടോ എന്നിവയൊഴികെയുള്ള എല്ലാ ടാക്‌സികള്‍, ബസുകള്‍, ചരക്കു വാഹനങ്ങള്‍ എന്നിവയ്ക്കും ജിപിഎസ് നിര്‍ബന്ധമാക്കും.കേരളത്തില്‍ സര്‍വ്വീസ് നടത്തുന്ന ഇതര സംസ്ഥാന ബസുകള്‍ക്കും ജിപിഎസ് നിര്‍ബന്ധമാക്കും.

ഈ നിര്‍ദ്ദേശം പാലിക്കാത്ത വാഹനങ്ങള്‍ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ട എന്നാണ് തീരുമാനം. ജിപിഎസ് സ്ഥാപിക്കുന്നതോടെ ബസുകള്‍, ടാക്‌സികള്‍ എന്നിവ നിരീക്ഷിക്കാന്‍ കഴിയുമെന്നതാണ് പ്രധാന ലക്ഷ്യം.

വാഹനങ്ങളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റിനായെത്തുമ്പോള്‍ ജിപിഎസ് ഘടിപ്പിച്ചിട്ടുണ്ടോ എന്നു കൂടി പരിശോധിച്ച ശേഷമാകും സര്‍ട്ടിഫിക്കറ്റ് നല്‍കുക. ജിപിഎസ് ഘടിപ്പിക്കാത്ത പക്ഷം വാഹന ഉടമകളില്‍ നിന്ന് നല്ലൊരു തുക പിഴ വാങ്ങാനും തീരുമാനിച്ചിട്ടുണ്ട്.

Tags: ,
Read more about:
EDITORS PICK