എറണാകുളത്തെ രോഗിക്ക് നിപയെന്ന് സംശയം, എല്ലാ മുന്‍കരുതലും എടുത്തു, ആരോഗ്യമന്ത്രി കൊച്ചിയിലേക്ക്

Sruthi June 3, 2019

എറണാകുളത്ത് ചികിത്സ തേടിയ രോഗിക്ക് നിപയെന്ന് സംശയിക്കുന്നതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധനഫലം ഉടനെത്തും. അതിനുശേഷമേ സ്ഥിരീകരിക്കാന്‍ സാധിക്കൂ. എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.

കൊച്ചിയില്‍ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു. കെ.കെ ശൈലജ ഉടന്‍ കൊച്ചിയിലേക്ക് തിരിക്കുംയ പൂര്‍ണ്ണമായി ഉറപ്പിക്കാന്‍ കൂടുതല്‍ പരിശോധനാ ഫലം വരേണ്ടതുണ്ട്. ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും എല്ലാവരും ജാഗ്രത പാലിക്കണമെന്നും ആരോഗ്യമന്ത്രി ആവശ്യപ്പെടുന്നു.

കൊച്ചിയില്‍ ആരോഗ്യവകുപ്പ് ഉന്നതലയോഗം ചേരും. ആരോഗ്യസെക്രട്ടറിയും ഡിഎച്ച്എസും യോഗത്തില്‍ പങ്കെടുക്കും. എറണാകുളം മെഡിക്കല്‍ ഓഫീസില്‍ 10.30ക്കാണ് യോഗം ചേരുക.

Read more about:
EDITORS PICK