മാസപ്പിറവി കണ്ടില്ല; ചെറിയ പെരുന്നാള്‍ ബുധനാ‍ഴ്ച

Sebastain June 3, 2019

കേരളത്തില്‍ ചെറിയ പെരുന്നാള്‍ മറ്റന്നാള്‍. ശവ്വാൽ ചന്ദ്ര മാസാ പിറവി ഇന്ന് കാണാത്തതിന്‍റെ അടിസ്ഥാനത്തിൽ റമദാൻ 30പൂർത്തിയാക്കി ചെറിയ പെരുന്നാൾ ബുധനാഴ്ചയായിരിക്കുമെന്ന് പാണക്കാട് സയ്യിദ്‌ ഹൈദരലി ശിഹാബ് തങ്ങൾ, സയ്യിദ്‌ ജിഫ്‌രി മുത്ത്കോയ തങ്ങൾ, പ്രൊ. ആലികുട്ടി മുസ്‌ലിയാർ കോഴിക്കോട് വലിയ ഖാസി പാണക്കാട് സയ്യിദ്‌ നാസിർ ഹയ്യ് ശിഹാബ് തങ്ങൾ, കാപ്പാട് ഖാസി പി. കെ. ശിഹാബുദീൻ ഫൈസി, കോഴിക്കോട് ഖാസി തുടങ്ങി വിവിധ ഖാസിമാർ അറിയിച്ചു .കഴിഞ്ഞ മുപ്പതു ദിനരാത്രങ്ങളിൽ നേടിയെടുത്ത വിശ്വാസത്തിന്‍റെ കരുത്തുമായി ആണ് ഇസ്ലാം മത വിശ്വാസികൾ ഈദുൽ ഫിത്‌ർ ആഘോഷിക്കുന്നത്. ബുദ്ധനാഴ്ച രാവിലെ വിവിധ പള്ളികളിൽ ഈദ് നമസ്ക്കാരവും നടക്കും .

Tags: ,
Read more about:
EDITORS PICK