കാര്യവട്ടത്ത് വീണ്ടും ട്വന്റി 20 മത്സരം

Sebastain June 3, 2019

തിരുവനന്തപുരം: തലസ്ഥാനത്തെ ക്രിക്കറ്റ് ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത. വീണ്ടുമൊരു ക്രിക്കറ്റ് മത്സരം തിരുവനന്തപുരം കാര്യവട്ടത്തുള്ള ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലേക്കെത്തുന്നു. ഡിസംബര്‍ എട്ടിന് നടക്കുന്ന ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് പരമ്പരയിലെ രണ്ടാം ട്വന്റി 20യാണ് കാര്യവട്ടത്ത് നടക്കുക.

കഴിഞ്ഞ തവണയും ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന മത്സരത്തിനാണ് കാര്യവട്ടം സ്റ്റേഡിയം വേദിയൊരുക്കിയത്. അന്ന് കൊച്ചിയില്‍ മത്സരം നടത്താനാണ് താത്പര്യമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ നിലപാട് സ്വീകരിച്ചിരുന്നു. പിന്നീട് ഫിഫ ലോകകപ്പിനായി നിര്‍മിച്ച ടര്‍ഫ് ക്രിക്കറ്റ് നടത്താനായി നശിപ്പിക്കരുതെന്ന തരത്തില്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു. ഇതോടെ വേദി തിരുവനന്തപുരത്ത് നിശ്ചയിക്കുകയായിരുന്നു.

Tags: ,
Read more about:
EDITORS PICK