നിപ്പ: മുന്‍കരുതലുകള്‍, ശുചിത്വം പാലിക്കണം

Sruthi June 4, 2019

നിപ്പ എന്ന വലിയ വിപത്തില്‍ നിന്ന് കേരളത്തെ രക്ഷിക്കാന്‍ എല്ലാവരും ഒന്നിച്ചുനിന്ന് പ്രവര്‍ത്തിക്കണം. മുന്‍കരുതലുകള്‍ ഓരോരുത്തരും എടുക്കേണ്ടതുണ്ട്. എന്തൊക്കെ ചെയ്യണം, എന്തൊക്കെ ചെയ്യരുത് എന്നതിനെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരിക്കണം.

ചുമയുള്ളവര്‍ മാസ്‌ക് ധരിച്ച് പുറത്തിറങ്ങുക. രോഗികളോടു നേരിട്ട് ഇടപഴകുന്നവരും ചികിത്സിക്കുന്നവരും മാത്രം മാസ്‌ക് ധരിച്ചാല്‍ മതി.

ചിക്കന്‍ കഴിക്കുന്നവരും ശ്രദ്ധിക്കുക, നിപ്പയുടെ ഉറവിടം കോഴിയല്ലെങ്കിലും പുറത്തുനിന്ന് അമിതമായി ചിക്കന്‍ കഴിക്കുന്നത് ഒഴിവാക്കുക. ശുചിത്വം പാലിക്കുക.

മഴക്കാലമാണ്, പറമ്പിലും വീട്ടുമുറ്റത്തും പഴങ്ങള്‍ നിറയെ ഉള്ള സമയം. പക്ഷിമൃഗാദികള്‍ കടിച്ച പഴങ്ങള്‍ ഒരു കാരണവശാലും കഴിക്കാതിരിക്കുക.

മൃഗങ്ങളുമായി അധികം അടുത്തിടപഴകാതിരിക്കുക

തുറന്ന കലങ്ങളില്‍ നിന്നുള്ള വെള്ളം എടുക്കാതിരിക്കുക, തുറന്ന കലങ്ങളില്‍ നിന്നുള്ള കള്ളും നല്ലതല്ല

തുറന്ന സ്ഥലങ്ങളിലെ കിണര്‍ വെള്ളവും ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കേണ്ടതാണ്. ഉപയോഗിക്കുന്നവര്‍ നന്നായി തിളപ്പിച്ചശേഷം എടുക്കുക.

രോഗം ബാധിച്ച വ്യക്തിയില്‍ നിന്നും രോഗം പകരാതിരിക്കാന്‍ വേണ്ടി എടുക്കേണ്ട മുന്‍കരുതലുകള്‍:

രോഗിയുമായി സമ്പര്‍ക്കം ഉണ്ടായതിന് ശേഷം കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകുക. രോഗിയുമായി ഒരു മീറ്റര്‍ എങ്കിലും ദൂരം പാലിക്കുകയും രോഗി കിടക്കുന്ന സ്ഥലത്തു നിന്നും അകലം പാലിക്കുകയും ചെയ്യുക രോഗിയുടെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കുള്ള സാമഗ്രികള്‍ പ്രത്യേകം സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യുക. വസ്ത്രങ്ങളും മറ്റും പ്രത്യേകം കഴുകുകയും ഉണക്കുകയും ചെയ്യുക

Read more about:
EDITORS PICK