ദുബായില്‍ ബസ് അപകടം: പത്ത് ഇന്ത്യക്കാര്‍ മരിച്ചു, ആറ് മലയാളികള്‍ ഉള്‍പ്പെടുന്നു

Sruthi June 7, 2019
bus

ദുബായില്‍ ബസ് അപകടത്തില്‍ വന്‍ ദുരന്തം. അപകടത്തില്‍പ്പെട്ട് ആറ് മലയാളികളടക്കം 17 പേര്‍ മരിച്ചു. ഇതില്‍ പത്ത് ഇന്ത്യക്കാര്‍ ഉള്‍പ്പെടുന്നു. നാല് മലയാളികളെ ഇതുവരെ തിരിച്ചറിഞ്ഞു.

വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 31 യാത്രക്കാര്‍ ബസില്‍ ഉണ്ടായിരുന്നു. തിരുവനന്തപുരം സ്വദേശി ദീപക് കുമാര്‍, തൃശൂര്‍ തള്ളിക്കുളം സ്വദേശി ജമാലുദ്ദീന്‍, വാസുദേവന്‍, തിലകന്‍ എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. മരണപ്പെട്ട ദീപകിന്റെ ഭാര്യയും മക്കളുമടക്കം നാല് ഇന്ത്യക്കാര്‍ ദുബായിലെ റാഷിദ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇന്നലെ വൈകുന്നേരം 5.40 ന് ഒമാനില്‍ നിന്ന് ദുബായിലേക്ക് വന്ന ബസ് മുഹമ്മദ് ബിന്‍ സായിദ് റോഡിലാണ് അപകടത്തില്‍പ്പെട്ടത്. ഈദ് അവധി ആഘോഷിച്ച് മടങ്ങി വരുന്നവരാണ് ബസിലുണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ട്.

റാഷിദിയ മെട്രോ സ്റ്റേഷനു സമീപത്തെ സൈന്‍ ബോര്‍ഡിലേക്കു ബസ് ഇടിച്ച് കയറുകയായിരുന്നു. ബസ് പൂര്‍ണമായും തകര്‍ന്നു. ഇന്ത്യക്കാര്‍ക്ക് പുറമേ ഒമാന്‍, അയര്‍ലെന്റ്, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരും മരിച്ചു.

Read more about:
RELATED POSTS
EDITORS PICK