തന്നെക്കാൾ നീളമുള്ള മുടി, സോഷ്യൽ മീഡിയയിൽ താരമായി അന്ന ബെല്ല

Pavithra Janardhanan June 8, 2019

സോഷ്യൽ മീഡിയയിൽ താരമായി തന്നെക്കാൾ നീളമുള്ള മുടിയുള്ള പെൺകുട്ടി. ബെല്ലി ഡാൻസറും മോഡലുമായ അന്നയാണ് ഈ പെൺകുട്ടി. ‘ഫാഷന്‍ എവരിഡേ’ എന്ന ഫെയ്സ്ബുക്ക് പേജിലാണ് ‘ഏറ്റവും സുന്ദരമായ നീളൻ മുടി എന്ന തലക്കെട്ടോടെ’ അന്ന ബെല്ലയുടെ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

അന്ന ഇന്‍സ്റ്റാഗ്രാമിൽ പങ്കുവച്ച വിഡിയോ ഈ പേജില്‍ പങ്കുവയ്ക്കുകയായിരുന്നു അതോടെ അന്ന സമൂഹമാധ്യമങ്ങളിൽ തരംഗമായി. അന്നയുടെ നീളൻ മുടിയുടെ രഹസ്യം ചോദിക്കുന്നവയാണ് കമന്റുകളിൽ പലതും. എന്തായാലും സോഷ്യൽ ലോകത്തു താരമായിരിക്കുകയാണ് അന്ന ബെല്ല.

Tags:
Read more about:
EDITORS PICK