വന്യജീവി സങ്കേതത്തില്‍ നിന്ന് 14 സിംഹങ്ങള്‍ ചാടിപ്പോയി, ജാഗ്രതാ നിര്‍ദ്ദേശം

Sruthi June 8, 2019

വന്യജീവി സങ്കേതത്തില്‍ നിന്ന് സിംഹങ്ങള്‍ ചാടിപ്പോയി. ദക്ഷിണാഫ്രിക്കയിലാണ് സംഭവം. 14 ഓളം ആണ്‍-പെണ്‍ സിംഹങ്ങളാണ് ചാടിപ്പോയത്. ഇതില്‍ സിംഹക്കുട്ടികളും ഉള്‍പ്പെടുന്നു.

ദക്ഷിണാഫ്രിക്കയിലെ ഏറ്റവും വലിയ വന്യജീവി സങ്കേതമായ ക്രുഗെര്‍ നാഷണല്‍ പാര്‍ക്കിലാണ് സംഭവം. സിംഹങ്ങള്‍ ഏതു തരത്തിലാണ് രക്ഷപ്പെട്ടതെന്നോ പാര്‍ക്കിന്റെ പുറത്ത് എങ്ങോട്ട് പോയതെന്നോ വ്യക്തമല്ല. ജനങ്ങളോട് അതീവ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ പറയുന്നു.

പുറത്ത് കടന്നവയില്‍ ഏറെ അപകടകാരികളാണെന്നാണ് വിവരം. വനപാലകരും അധികൃതരും അന്വേഷണം തുടങ്ങി കഴിഞ്ഞു.

Tags:
Read more about:
RELATED POSTS
EDITORS PICK