വിമാന യാത്രാനിരക്ക് വര്‍ദ്ധനവ്; എയര്‍ലൈനുകളുടെ യോഗം വിളിക്കുമെന്ന് മുഖ്യമന്ത്രി

Sebastain June 9, 2019

സംസ്ഥാന വ്യോമയാന മേഖല നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നടപടി വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രത്തോട് ആവശ്യപെട്ടു. സിവില്‍ ഏവിയേഷന്‍ സെക്രട്ടറി പ്രദീപ് സിങ് കരോള നടത്തിയ കൂടിക്കാഴ്ച്ചയില്‍ ആണ് മുഖ്യമന്ത്രി ആവശ്യം ഉന്നയിച്ചത്. വിമാന യാത്ര കൂലി കുറയ്ക്കാന്‍ വ്യോമയാന കമ്പനികളുടെ യോഗം വിളിക്കാമെന്ന് കേന്ദ്രം ഉറപ്പ് നല്‍കി. തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കരുതെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കേരളത്തിലെ വിമാനത്താവളങ്ങളുടെ വികസനവും ചര്‍ച്ചയായി.ക്രമാതീതമായി ഉയരുന്ന വിമാന യാത്രാ നിരക്ക് വര്‍ദ്ധനവ് തടയുന്നതിന് എയര്‍ലൈനുകളുടെ യോഗം വിളിക്കാമെന്ന് വ്യോമയാന സെക്രട്ടറി ഉറപ്പ് നല്‍കിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.പാര്‍ലമെന്റ് സമ്മേളനത്തിന് ശേഷമാകും യോഗം ചേരുക.തിരുവനന്തപുരത്തു നിന്ന് വിമാനങ്ങളുടെ എണ്ണം കുറയുന്ന സജചര്യമാണ് ഉള്ളത്. വിമാനങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ നടപടി എടുക്കുമെന്ന് ഉറപ്പ് ലഭിച്ചതായും മുഖ്യമന്ത്രി അറിയോച്ചു.
സംസ്ഥാനത്തെ എയര്‍പോര്‍ട്ടുകളുടെ സമഗ്ര വികസനം സാദ്ധ്യമാക്കുന്നതിനും ബന്ധപ്പെട്ട ഏജന്‍സികളുടെ യോഗം തിരുവനന്തപുരത്ത് ചേരും.തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്ക്കരുതെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. സംസ്ഥാന സര്‍ക്കാരിന്റെ സഹകരണമില്ലാതെ തിരുവനന്തപുരം വിമാനത്താവളം വികസിപ്പിക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അതോടൊപ്പം കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് കൂടുതല്‍ ചാര്‍ജ് ഈടാക്കുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

Read more about:
EDITORS PICK