ലോകകപ്പ് മത്സരം കാണാനെത്തിയ വിജയ് മല്യയെ ‘കള്ളന്‍’ എന്ന് കൂക്കിവിളിച്ച് ഇന്ത്യക്കാര്‍

Pavithra Janardhanan June 10, 2019

രാജ്യത്തെ ബാങ്കുകളില്‍ ശതകോടികളുടെ വായ്പാ തട്ടിപ്പ് നടത്തി നാടുവിട്ട വിവാദ മദ്യവ്യവസായി വിജയ് മല്യയെ ‘കള്ളന്‍’ എന്ന് കൂക്കിവിളിച്ച് ഇന്ത്യക്കാരായ കാണികള്‍. ലണ്ടനില്‍ നടക്കുന്ന ഇന്ത്യ-ഓസ്‌ട്രേലിയ ലോകകപ്പ് മത്സരം കാണാനെത്തിയതായിരുന്നു മല്യയെ കൂക്കി വിളിച്ചത്.

ലണ്ടനിലെ കെന്നിങ്ടൺ ഓവൽ‌ സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യയുടെ രണ്ടാം മത്സരം കാണാനായി ‌മല്യ എത്തുന്നതിന്‍റെ ദൃശ്യങ്ങൾ സഹിതം ദേശീയ വാർത്ത ഏജൻസിയായ എ.എൻ.ഐ ആണ് റിപ്പോർട്ട് ചെയ്തത്.

Tags:
Read more about:
EDITORS PICK